വേങ്ങര: ഇന്നലെ വേങ്ങര വിറച്ചത് ജനരക്ഷായാത്രയുടെ കാഹളധ്വനിയിലാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിച്ച ജനരക്ഷായാത്ര പതിനൊന്നരയോടെ വേങ്ങര അമ്മാഞ്ചേരി ക്ഷേത്രപരിസരത്തെത്തിയത്. കാത്തുനിന്ന ജനസഞ്ചയം യാത്രയില്‍ അണിചേര്‍ന്നപ്പോള്‍ വേങ്ങര നഗരം കുങ്കുമഹരിത നിറം ചൂടി.
ഉച്ചഭാഷിണി ഘടിപ്പിച്ച് തലങ്ങും വിലങ്ങും ഓടിയ ഇരുമുന്നണികളുടെയും വാഹനങ്ങള്‍ക്ക് ചക്രസ്തംഭനം. എല്‍ഡിഎഫ്-യുഡിഎഫ് ക്യാമ്പുകളില്‍ ശ്മശാന മൂകത. നനഞ്ഞ പടക്കമാകുമോ ജനരക്ഷായാത്രയെന്ന് ചിന്തിച്ച മുന്നണികള്‍ക്ക് ഇടിമുഴക്കമായി മാറി. യാത്രയെ വരവേല്‍ക്കാനെത്തിയ ജനസഞ്ചയത്തെകണ്ട് മുന്നണികള്‍ വിറപൂണ്ടിരിക്കുകയാണ്.
ദേശീയതലത്തില്‍ അപ്രതീക്ഷിത നീക്കങ്ങളാല്‍ തെരഞ്ഞടുപ്പ് ഫലങ്ങളില്‍ നേട്ടം കൊയ്ത ബിജെപിയുടെ മുന്നേറ്റം കണക്കുകൂട്ടലുകള്‍ തെറ്റിക്കുമോയെന്ന ആശങ്കയിലാണ് മുന്നണി ക്യാമ്പുകള്‍.
ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്റെ പ്രസംഗം കേള്‍ക്കാനെത്തിയ വേങ്ങരക്കാരുടെ മനം മാറുമോയെന്നത് ലീഗിനെയും ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. ഇതുവരെ പയറ്റിയ തന്ത്രങ്ങള്‍ ഇനി മതിയാകില്ല എന്നതാണ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളിലെയും നാലാള് കൂടുന്നിടത്തെയും സംസാരം. മാറ്റത്തിന്റെ രാഷ്ട്രീയ ചിന്തകള്‍ വേങ്ങരയില്‍ വിതറിയാണ് ജന രക്ഷായാത്ര ജില്ലയിലൂടെ കടന്നുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: