കാഞ്ഞങ്ങാട്: നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുക്കുന്നതിലും നീതികേട്. ബിജെപി പ്രവര്‍ത്തകര്‍ വ്യാജ പ്രചരണം നടത്തുന്നുവെന്ന കാരണം പറഞ്ഞ് നീലേശ്വരം പോലീസ് സ്വയമേധ കേസെടുത്തിരിക്കുകയാണ്. എന്നാല്‍ ബിജെപി ജനരക്ഷായാത്ര ആരംഭിക്കുന്നതിന് മുമ്പേ തന്നെ സിപിഎം പ്രവര്‍ത്തകരുടെ ഫെയ്സ് ബുക്കിലും ദേശാഭിമാനി വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും ബിജെപിക്കും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്ക്കെതിരായും വ്യാപകമായി പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ പ്രചരണങ്ങള്‍ അഴിച്ചു വിട്ടിരുന്നു.
പലായി ബിജേഷ് എന്ന പേരിലുള്ള ഫെയ്സ് ബുക്കില്‍ ഭീഷണി സ്വരങ്ങളും വെല്ലുവിളികളും ഉള്ള നിരവധി പോസ്റ്റുകളുണ്ടെങ്കിലും അതിനെതിരായി കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. സ്വയമേധ കേസെടുത്തെന്ന് പറയുന്ന പോലീസ് എന്തുകൊണ്ട് അത്തരത്തിലുള്ള പ്രകോപനപരമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകാത്തതെന്ന് ബിജെപി പ്രവര്‍ത്തകര്‍ ചോദിക്കുന്നു. വ്യാജ പ്രചരണങ്ങളെ കുറിച്ച് പോലീസിന്റെ സൈബര്‍സെല്‍ വിഭാഗം അന്വേഷണം ആരംഭിച്ചു. ചില യുവരാഷ്ട്രീയ നേതാക്കളും തീവ്രവാദസംഘടനകളില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് സംശയിക്കുന്ന ചില യുവാക്കളും പോലീസ് നിരീക്ഷണത്തിലാണ്. വ്യാജപ്രചരണക്കാരെ കണ്ടെത്തി കര്‍ശനനടപടികള്‍ സ്വീകരിച്ച് ഇവരെ നിയമത്തിന്റെ മുന്നിലെത്തിക്കുമെന്ന് പറയുന്ന പോലീസ് അധികൃതര്‍ പക്ഷഭേതം കാണിക്കുന്നതില്‍ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: