തിരുന്നാവായ: ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഫയലില്‍ ഉറങ്ങുന്ന പദ്ധതികള്‍ അടിയന്തിരമായി നടപ്പാക്കണമെന്നും പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കെട്ടികിടക്കുന്ന കോടിക്കണക്കിന് രൂപയുടെ റിവര്‍ മാനേജ്മെന്റ് ഫണ്ട് വിനിയോഗിച്ച് കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുകയും റിവര്‍ പ്രൊട്ടക്ഷന്‍ പോലീസ് രൂപീകരിക്കുകയും ചെയ്യണമെന്ന് നദിയെ കൊണ്ടറിയല്‍ എന്ന പരിപാടി ആവശ്യപ്പെട്ടു. നദിയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും തീര കയ്യേറ്റം, അനിധികൃത മണലെടുപ്പ്, തീരങ്ങളിലെ സുരക്ഷ പ്രശ്നങ്ങള്‍ തുടങ്ങിയവ റിവര്‍ പ്രൊട്ടക്ഷന്‍ പോലീസ് രൂപീകരിക്കുക വഴി പരിഹാരമാകുമെന്നും നിളയുടെ തീരങ്ങള്‍ ഉള്‍കൊള്ളുന്ന ഓരോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പുഴക്കൂട്ടങ്ങള്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാന നദി സംരക്ഷണ സമിതിയുടെ ആഹ്വാന പ്രകാരം പരിസ്ഥിതി സംഘടനയായ റീ-എക്കൗ തിരുന്നാവായ തുളു കടവിലാണ് നദിയെ കൊണ്ടറിയല്‍ നടത്തിയത്. കായക്കല്‍ അലി ഉദ്ഘാടനം ചെയ്തു. റീ-എക്കൗ ജ.സെക്രട്ടറി അബ്ദുല്‍ വാഹിദ് പല്ലാര്‍ അദ്ധ്യക്ഷത വഹിച്ചു. നിള സംരക്ഷണ സമിതി പ്രവര്ത്തകന് ടി.പി മോഹനന് വിഷയം അവതരിപ്പിച്ചു. പരിസ്ഥിതി സംഘടന ജില്ല കൊ-ഓഡിനേറ്റര്‍ എം.പി.എ ലത്തീഫ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. സതീശന് കളിച്ചാത്ത്, കെ.വി ഉണ്ണിക്കുറുപ്പ്, യാദവ് പാറക്കാട്ട്, കുഞ്ഞാപ്പ പറമ്പില്‍, യാഹുട്ടി കാദനങ്ങാടി, എം.സാദിഖ്, പാമ്പലത്ത് ഫസലു, ചിറക്കല്‍ ഉമ്മര്‍, വിജയരാഘവന് നടുവട്ടം, നൗഷാദ് ചമ്രവട്ടം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: