മലപ്പുറം: കൊളത്തൂര്‍ അദ്വൈതാശ്രമം രജത ജയന്തി ആഘോഷ ഭാഗമായി നാളെ ധര്‍മ്മസംവാദവും ഹിന്ദു മഹാസമ്മേളനവും നാളെ നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം പൂരപ്പറമ്പില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന ധര്‍മ്മസംവാദത്തില്‍ ചിദാനന്ദപുരി സ്വാമികളുടെ പ്രഭാഷണവും സംശയ നിവാരണവുമുണ്ടാവും.
മൂന്ന് കാര്യപരിപാടികളാണ് നടക്കുക. രാവിലെ 10ന് അങ്ങാടിപ്പുറം മംഗല്യ ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ത്ഥി സംഗമം നടക്കും. ഡിഗ്രിത്തലത്തിലും ഡിപ്ലോമതലത്തിലും പഠിക്കുന്ന 501 വിദ്യാര്‍ത്ഥികളുമായി സ്വാമി നേരിട്ട് സംവദിക്കും. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെക്കുറിച്ചും വിദ്യാര്‍ത്ഥികളുടെ ഇടയിലുള്ള അധാര്‍മ്മിക പ്രവണതകളെ നിരുത്സാഹപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും സ്വാമിജി മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും.
തുടര്‍ന്ന് നടക്കുന്ന ആചാര്യസദസ്സില്‍ ക്ഷേത്രം തന്ത്രിമാര്‍, സന്ന്യാസി ശേഷ്ഠന്മാര്, സപ്താഹ ആചാര്യന്മാര്, ജ്യോതിഷികള്‍, ഗുരുസ്വാമിമാര്‍ എന്നിവര്‍ പങ്കെടുക്കും. ഈ കാലഘട്ടത്തില്‍ സനാതന ധര്‍മ്മ പരിപാലനത്തിന് ആചാര്യന്മാര് സമൂഹത്തില്‍ നിര്‍വ്വഹിക്കേണ്ട പങ്കിനെക്കുറിട്ട് സ്വാമിജി സംസാരിക്കും. തുടര്‍ന്നാണ് പൂരപ്പറമ്പില്‍ പൊതുസമ്മേളനം നടക്കുക.
വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി എന്‍.എം.കദംബന്‍ നമ്പൂതിരിപ്പാട്, സംസ്ഥാന സെക്രട്ടറി കെ.നാരായണന്‍കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.സി.വി.നമ്പൂതിരി, ജില്ലാ ദേവസ്വം സെക്രട്ടറി ടി.പി.സുധീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: