വേങ്ങര: പ്രചാരണം അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളെല്ലാം പ്രചാരണം ഊര്‍ജ്ജിതമാക്കി. എല്‍ഡിഎഫും യുഡിഎഫും എട്ടിന് മണ്ഡലത്തിലെത്തുന്ന ബിജെപിയുടെ ജനരക്ഷായാത്രയെ പ്രതിരോധിക്കാനുള്ള നെട്ടോട്ടത്തിലാണ്. സംസ്ഥാന നേതാക്കളടക്കം ജനരക്ഷയാത്രയെ കുറിച്ച് മാത്രമാണ് പറയുന്നത്. എന്നാല്‍ ബിജെപി കൃത്യമായ വികസനകാര്യങ്ങള്‍ നിരത്തി വോട്ടര്‍മാരുടെ മനസ്സില്‍ ഇടംനേടി കഴിഞ്ഞു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന് മാസ്റ്ററുടെ റോഡ് ഷോ ഇന്നലെ എആര്‍ നഗര്‍ പഞ്ചായത്തിലെ കുന്നുംപുറം, കക്കാടംപുറം, കൊടുവായൂര്‍, കൊളപ്പുറം ടൗണ്‍, താഴേ കൊളപ്പുറം, വികെപടി, ചെണ്ടപ്പുറായ, ജാറത്തുംപടി, പുകയൂര്‍, വലിയപറമ്പ്, മമ്പുറം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വെട്ടത്തുപീടികയില് സമാപിച്ചു. രാവിലെ സ്ഥാനാര്‍ത്ഥി കണ്ണമംഗലം പഞ്ചായത്തിലെ വിവിധ കുടുംബയോഗങ്ങളിലും പങ്കെടുത്തു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ബി.ജെ.പി ദേശീയ സമിതി അംഗം പി.ടി.ആലി ഹാജി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗീതാ മാധവന്, ബാദുഷ തങ്ങള്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, മേഖലാ സെക്രട്ടറി എം.പ്രേമന്, ശശീധരന് പുന്നശ്ശേരി, എ.സുബ്രഹ്മണ്യന്, രവീന്ദ്രന് തെരുവത്ത് എന്നിവര്‍ സംസാരിച്ചു.
ഇന്ന് ഊരകം പഞ്ചായത്തിലാണ് റോഡ് ഷോ. മാലാപറമ്പ്, പുല്ലംചാല്, മഠത്തില്‍കുളങ്ങര, പുള്ളിക്കല്ല്, കാരാത്തോട്, ചെറുകാട് പറമ്പ്, കോട്ടുമല പറമ്പ്, മമ്പീതി, താഴെ നെല്ലിപ്പറമ്പ്, നവോദയ, വൃന്ദാവനം കോളനി, പുത്തന്‍പീടിക, യാറംപടി, കരിമ്പില്‍, കുറ്റാളൂര്‍, എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം സിനിമാഹാള്‍ ജംഗ്ഷനില്‍ സമാപിക്കും. സ്ഥാനാര്‍ത്ഥി വേങ്ങര പഞ്ചായത്തിലെ വിവിധ കുടുംബയോഗങ്ങളിലും പങ്കെടുക്കും.
ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റ് അബ്ദുറഷീദ് അന്‍സാരി, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ.പത്മനാഭന്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് എന്നിവര്‍ ഇന്ന് വേങ്ങരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായി എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: