മലപ്പുറം: ആദ്യാക്ഷരത്തിന്റെ മധുരം നുണഞ്ഞ് ജില്ലയില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ഇന്നലെ ഹരിശ്രീ കുറിച്ചു. നാവിന് തുമ്പിലെഴുതിയ ആദ്യാക്ഷരങ്ങള്‍ ഇനി ജീവിതകാലം മുഴുവന്‍ തുണയായുണ്ടാകട്ടെയെന്ന് ഹരിശ്രീ കുറിച്ച ഗുരുക്കന്മാര് കുരുന്നുകളെ ആശീര്‍വദിച്ചു. ജില്ലയിലെ പ്രധാനക്ഷേത്രങ്ങളിലെല്ലാം തന്നെ ഇന്നലെ വിദ്യാരംഭത്തിനും വാഹനപൂജയ്ക്കും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വിശേഷാല്‍ പൂജകള്‍ നടത്തുന്നതിനും ദര്‍ശനത്തിനും ക്ഷേത്രങ്ങളില്‍ പ്രത്യേകം ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. പുലര്‍ച്ചെ മുതല്‍ മിക്ക ക്ഷേത്രങ്ങളിലും ദര്‍ശനത്തിന് എത്തിയവരുടെ നീണ്ട നിര ദൃശ്യമായിരുന്നു. ക്ഷേത്രം തന്ത്രിമാരും മേല്‍ ശാന്തിമാരും കലാസാ മൂഹ്യസാംസ്കാരിക രംഗ ത്തെ പ്രമുഖരും വിവിധ കേന്ദ്രങ്ങളില്‍ കുട്ടികളെ എഴുത്തിനിരുത്തി.
ഇന്ത്യനൂര്‍ മഹാഗണപതിക്ഷേത്രത്തില്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.
വേങ്ങര ശ്രീഅമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തില്‍ മഹാനവമിയോടനുബന്ധിച്ച് വിശേഷാല്‍ പൂജകളും ഇന്നലെ രാവിലെ ഏഴു മുതല്‍ സരസ്വതി പൂജയും എട്ട് മണിക്ക് വിദ്യാരംഭവും നടന്നു.
നറുകര നറുമധുര ഭഗവതി ക്ഷേത്രം, താനൂര്‍ ശ്രീ ചിറക്കല്‍ ഭഗവതീക്ഷേത്രം, പൊന്നാനി ഓംതൃക്കാവ് ശിവക്ഷേത്രം, വളാഞ്ചേരി തൊഴു വാനൂര്‍ ഭഗവതി ക്ഷേത്രം, പുലാമന്തോള്‍ പാലൂര് ശ്രീ സുബ്രഹ്മണ്യക്ഷേത്രം, കാരക്കുന്ന് മണ്ണന്തല ശ്രീമഹാവിഷ്ണു ക്ഷേത്രം, എളയൂര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രം, നിലമ്പൂര്‍, നടുവിലകളം സുബ്രഹ്മണ്യ ക്ഷേത്രം,വീരാഡപുരിക്ഷേത്രം, വില്വാത്മഹാദേവ ക്ഷേത്രം,അമരമ്പലം ശിവക്ഷേത്രം, ചമ്മന്തിട്ട ഭഗവതി ക്ഷേത്രം, എടക്കര ശ്രീദുര്ഗ്ഗക്ഷേത്രം,
ശ്രീകൃഷ്ണക്ഷേത്രം, കുറത്തിമല ശ്രീകുറത്തിയമ്മ ക്ഷേത്രം, പാലേമാട് ശ്രീധര്‍മ്മശാസ്തക്ഷേത്രം, വള്ളിക്കാട് മഹാദേവക്ഷേത്രം, കാരക്കോട് ദേവീക്ഷേത്രം എന്നിവിടങ്ങളിലും വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വിശേഷാല്‍ പൂജകളും വിദ്യാരംഭവും വാഹനപൂജയും നടന്നു.
തിരൂര്‍: അക്ഷരങ്ങളുടെ വിദ്യാരംഭത്തോടൊപ്പം വിവിധ മേഖലകളിലെ വിദ്യാരംഭത്തിനും സാക്ഷിയായി തുഞ്ചത്തെഴുത്തച്ഛന്റെ കര്‍മ്മഭൂമി. തുഞ്ചത്താചാര്യന് നിത്യദര്‍ശനം നടത്തിയിരുന്ന തൃക്കണ്ടിയൂര്‍ അമ്പലക്കുളങ്ങര ദേവീക്ഷേത്രത്തിലാണ് ജ്ഞാനോദയം എന്ന പേരാല്‍ ബഹുമുഖ വിദ്യാരംഭം നടത്തിയത്. തൃക്കണ്ടിയൂര്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സനാതന ധര്മ്മവേദിയാണ് ജ്ഞാനോദയത്തിന് നേതൃത്വം നല്‍കുക. വിദ്യാരംഭ ദിവസമായ ഇന്നലെ രാവിലെ ആറുമണിക്ക് സായി വേദവാഹിനി ട്രസ്റ്റ് നളിനി ബാലകൃഷ്ണന് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു. രോഷ്നി വിക്രം കുമാര്‍ കമ്പ്യൂട്ടറിലും പ്രമോദ് മാക്കോത്ത് ചിത്രരചനയിലും ദിവ്യ അരുണ്‍ പ്രഭാകര്‍ സംഗീതത്തിലും കൃഷ്ണാദിനേശ് നൃത്തത്തിലും സദനം ശ്രീധരന് മദ്ദളത്തിലും ബിജു മാരാര്‍ ചെണ്ടയിലും കുരുന്നുകള്‍ക്ക് ഗുരുനാഥന്മാരായി. കഴിഞ്ഞവര്‍ഷം മുതലാണ് സനാതന ധര്‍മ്മവേദി ബഹുമുഖ വിദ്യാരംഭം തുടങ്ങിയത്.
കൊളത്തൂര്‍: ചെമ്മലശ്ശേരി കിളിക്കുന്ന്കാവ് ആലിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ വിജയദശമി ആഘോഷം രാവിലെ മഹാഗണപതിഹോമം, വാഹനപൂജ, സരസ്വതിപൂജ എന്നിവയോടെ ആരംഭിച്ചു. വിദ്യാരംഭ ചടങ്ങുകള്‍ക്ക് നോവലിസ്റ്റ് കണ്ണത്ത് ബാലഗോപാലന്, ലക്കിടി കുഞ്ചന്‍ സ്മാരക സമിതിയംഗം മഞ്ഞളൂര്‍ സുരേന്ദ്രന്, എം.കെ.കരുണാകരന്, പി.എം.വാസുദേവന്‍ ഭട്ടതിരിപ്പാട് എന്നിവര്‍ നേതൃത്വം നല്കി.വൈകിട്ട് വിദ്യാഗോപാലമന്ത്രാര്‍ച്ചനയും നടന്നു.
എടപ്പാള്‍: പന്താവൂര്‍ ശ്രീലക്ഷ്മീനരസിംഹമൂര്ത്തി ക്ഷേത്രത്തില്‍ വിദ്യാരംഭം നടന്നു. മേല്‍ശാന്തി കുറുവമന സതീശന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ സരസ്വതീമണ്ഡപത്തില്‍ പൂജകള്‍ നടന്നു.
പുലാമന്തോള്‍: പാലൂര് ആലഞ്ചേരി ഭഗവതി ക്ഷേത്രത്തില്‍ ഗണപതിഹോമം, സരസ്വതിപൂജ, വിദ്യാരംഗംസ, വാഹനപൂജ എന്നിവ നടന്നു. മേല്‍ശാന്തി ആലുവ മുല്ലപ്പിള്ളി ശങ്കരന് നമ്പൂതിരി കാര്‍മികത്വം വഹിച്ചു. വിദ്യാരംഗത്തിന് കാലിക്കറ്റ് സര്‍വകലാശാല രസതന്ത്രം മേധാവി ഡോ.രവീന്ദ്രന് നേതൃത്വം നല്കി.
കിഴിശ്ശേരി: ശ്രീദേവീ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ സമാപിച്ചു, സോപാന സംഗീതജ്ഞന് ഞെരളത്ത് ഹരിഗോവിന്ദന് ഉദ്ഘാടനം ചെയ്തു.
കോട്ടക്കല്‍: ഇന്ത്യനൂര്‍ ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി പുതുമന തെക്കേമഠം സുബ്രഹ്മണ്യന് എമ്പ്രാന്തിരി കാര്‍മികത്വം വഹിച്ചു. പുലര്‍ച്ചെ മുതല്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ട ക്ഷേത്രത്തില്‍ ക്ഷേത്ര സംരക്ഷണ സമിതി ഒരുക്കിയ ലഘുഭക്ഷണവും സന്നദ്ധ പ്രവര്‍ത്തനങ്ങളും ആശ്വാസമായി. ക്ഷേത്രത്തിലെ വാഹനപൂജയ്ക്കും നല്ല തിരക്കായിരുന്നു.
മഞ്ചേരി: മാതാ അമൃതാനന്ദമയീ മഠത്തില്‍ ഇന്ന് വിജയദശമിയോടെ നവരാത്രി ആഘോഷം സമാപിച്ചു. രാവിലെ ഏഴിന് സരസ്വതീപൂജയോടെ പരിപാടികള്‍ ആരംഭിച്ചു. സരസ്വതീവന്ദനം, വിദ്യാരംഭം, ദേവീകീര്ത്തനസുധ, പ്രഭാഷണം, വാഹനപൂജ, നൃത്തസംഗീതാര്‍ച്ചന എന്നിവയും നടന്നു. ബ്രഹ്മചാരിണി വരദാമൃത ചൈതന്യ പരിപാടികള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.
കരുവാരക്കുണ്ട്: അയ്യപ്പന്‍കാവ് അരവിന്ദ വിദ്യാനികേതനില്‍ വിജയദശമി ആഘോഷിച്ചു. സരസ്വതി അഷ്ടോത്തരി, വിദ്യാഗോപാലമന്ത്രാര്‍ച്ചന, സംഗീതാര്‍ച്ചന, പുസ്തക പൂജ എന്നിവ നടന്നു. മല്ലിക, സി.ഗീത, വി.എ.പ്രസാദ് എന്നിവര്‍ നേത്യത്വം നല്കി.
വാണിയമ്പലം: ബാണാപുരം ദേവി ക്ഷേത്രത്തില്‍ വിദ്യാരംഭം നടന്നു. കലാമണ്ഡലം ശങ്കരനാരായണന്, ഇ.എം.സുധാകരന്, പി .ഉണ്ണികൃഷ്ണന് വാര്യര്‍ എന്നിവരായിരുന്നു ഗുരുക്കന്മാര്.
വളാഞ്ചേരി: വള്ളിക്കാവ് മഹാക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ക്ഷേത്രം മേല്‍ശാന്തി കാര്ത്തികേയന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍, വാഹനപൂജ, സരസ്വതി പൂജ, വിദ്യാരംഭം എന്നീ ചടങ്ങുകളോടു കൂടി സമുചിതമായി ആഘോഷിച്ചു. തന്ത്രി കാലടി മനക്കല് ശങ്കരന് നമ്പൂതിരിപ്പാട് കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.
പൂക്കാട്ടുംപാടം: തേള്‍പ്പാറ ശ്രീ അയ്യപ്പക്ഷേത്രത്തില്‍ നവരാത്രി ആഘോഷം അതിവിപുലമായ രിതിയില്‍ ആഘോഷിച്ചു. മേല്‍ശാന്തി പി.നാരായണന് നമ്പീശന്റെ കാര്‍മ്മികത്വത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചു രാവിലെ ഗണപതി ഹോമവും വിശേഷാല്‍ പൂജയും സരസ്വതി മന്ത്രാര്‍ച്ചന, വിദഗോപാലമന്ത്രാര്ച്ചന, പുസ്തകപൂജ, താക്കോല്‍ പൂജ എന്നിവ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: