കുറ്റിപ്പുറം: കഞ്ചാവ് മൊത്തവിതരണക്കാര്‍ പിടിയില്‍. ആന്ധ്രപ്രദേശില്‍ നിന്ന് ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനകണ്ണികളായ പൊന്നാനി വെളിയംകോട് അറഫാത്ത് (38) പൊന്നാനി ചാണ റോഡ് സലീം(30), തിരൂര്‍ പറവണ്ണ സിദ്ദിഖ്(26) എന്നിവരാണ് അറസ്റ്റിലായത്. വിപണിയില്‍ രണ്ടുലക്ഷം രൂപയോളം വിലവരുന്ന മൂന്നുകിലോ കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗമാണ് കഞ്ചാവ് കടത്തികൊണ്ടിരുന്നത്. എക്സൈസ് സംഘത്തിന്റെ പട്രോളിങിനിടെ കുറ്റിപ്പുറം പുഴയോരത്ത് പാലത്തിനടിയില്‍ കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന യുവാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് തിരുന്നാവായ പട്ടര്‍നടക്കാവില്‍ നിന്നും, കുറ്റിപ്പുറം റെയില്‍വേ പരിസരത്ത് നിന്നുമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഈ മാസം മാത്രം ആറു കേസ്സുകളിലായി 10 കിലോ കഞ്ചാവാണ് കുറ്റിപ്പുറം എക്സൈസ് പിടിച്ചെടുത്തത്. ഇവരില്‍ നിന്ന് കഞ്ചാവ് വാങ്ങി ചില്ലറ വില്‍പ്പന നടത്തുന്നവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും ഉടന്‍ പിടിയിലാവുമെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷ് ജോണ്‍ പറഞ്ഞു.
പ്രിവന്റീവ് ഓഫീസര്‍മാരായ എസ്.ജി.സുനില്‍, എ.കെ.രാജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജീവ് കുമാര്‍, ഹംസ, ഷിബു ശങ്കര്‍, മനോജന്, ഗണേശന്, ഷീജ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: