കാഞ്ഞങ്ങാട്: ജില്ലയില്‍ കാഞ്ഞങ്ങാടിന്റെ കിഴക്കന്‍ മലയോര മേഖലയിലെ പനത്തടി പഞ്ചായത്തിലെ ബളാംതോട് പ്രദേശത്ത് എസ്ബിഐയുടെ ബ്രാഞ്ച് അനുവദിക്കണെന്ന് ബളാംതോട് വികസന സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2012 മുതല്‍ ബാങ്കിന്റെ ഉന്നത അധികാരികളുമായി സംസാരിക്കുകയും, 2015ഓടു കൂടി ഡെപ്യൂട്ടി ഡയറല് മാനേജര്‍ മുരളീധരന്, റീജ്യണല്‍ മാനേജര്‍ രാമന് എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും ബ്രാഞ്ച് അനുവദിക്കുമെന്നും, എസ്.ബി.ടിയുടെ ലയനം കഴിഞ്ഞാലുടന്‍ വെള്ളരിക്കുണ്ടില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐയുടെയോ, എസ്.ബി.ടിയുയെയോ ബ്രാഞ്ച് അനുവദിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു.
ഇതിന്റെ ഭാഗമായി ബളാംതോട് എസ്ബിഐയുടെ കസ്റ്റര്‍മര്‍ സര്‍വ്വീസ് പോയിന്റും, എ.ടി.എമ്മും ആരംഭിക്കുകയുണ്ടായി. എന്നാല്‍ ഇവിടെ ബ്രാഞ്ച് ഇല്ലാത്തതിനാലും, എടിഎം പ്രവര്‍ത്തനത്തിന് ആവശ്യമായ ഇലക്ട്രിക് ബില്‍ പോലും അടക്കാത്ത നിലപാടാണ് അധികൃതരുടെ ഭാഗത്ത് നിന്നുമുള്ളത്. ഇതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി ഡെപ്യൂട്ടി ജനറല്‍ മാനേജറെയും, റീജ്യണല്‍ മാനേജറെയും നിരന്തരം ബന്ധപ്പെടുകയും ഉടന്‍ തന്നെ പരിഹാരം കാണാമെന്ന് അവര്‍ അറിയിക്കുകയും ചെയ്തിരുന്നു.
ഈ പ്രശ്നവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉത്തരവുണ്ടായിയിട്ടും ഇവരുടെ ഭാഗത്ത് നിന്നും അനങ്ങാപ്പാറ നയമാണ് തുടരുന്നത്.
ഇതിനുവേണ്ടുന്ന നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിച്ചില്ലെങ്കില്‍ കോഴിക്കോട് ഡി.ജി.എം ഓഫീസും, കണ്ണൂര്‍ ആര്.എം.ഒ ഓഫീസും ഉപരോധിക്കുകയും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ആക്ഷന്‍ കമ്മറ്റി ചെയര്മാന് കെ.എന്‍.സുരേന്ദ്രന്‍നായര്‍, കണ്‍വീനര്‍ ആര്.സൂര്യനാരായണഭട്ട്, ട്രഷറര്‍ എം.ജനാര്ദ്ധനന് നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: