കാസര്‍കോട്: കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായി ക്ഷേമനിധി കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് അത് അടച്ചു തീര്‍ക്കുന്നതിന് 30 വരെ സര്‍ക്കാര്‍ സമയം അനുവദിച്ചു. എല്ലാ അംഗങ്ങളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. കേരള ഓട്ടോമെബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ക്ഷേമനിധി വിഹിതം കുടിശികയായി റവന്യൂ റിക്കവറി നടപടി നേരിടുന്നതും അല്ലാത്തതുമായ കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി പലിശയും പിഴപലിശയും ഒഴിവാക്കുന്നത് 30 വരെ നീട്ടി. കുടിശികയുളള എല്ലാ വാഹന ഉടമകളും ഈ അവസരം ഉപയോഗപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: