കൊളത്തൂര്‍: ചെമ്മലശ്ശേരി കിളിക്കുന്ന്കാവ് ആലിക്കല്‍ ഭഗവതികണ്ടം നടീല്‍യജ്ഞം ഭക്തിസാന്ദ്രമായി.
പൂജിച്ച ഞാറ്റുമുടികള്‍ കക്കുന്ന് ദേശപ്രതിനിധി കണക്കറായിക്ക് കൈമാറി ക്ഷേത്രം മേല്‍ശാന്തി കൃഷ്ണമുരാരിഭട്ട് യജ്ഞം ഉദ്ഘാടനംചെയ്തു .തുടര്‍ന്ന് നാമ-വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഞാറ്റുമുടികള്‍ ഭക്തജനങ്ങള്‍ ഘോഷയാത്രയായി വയലിലെത്തിച്ചു.
നൂറുകണക്കിനാളുകളാണ് നടീല്‍ യജ്ഞത്തില്‍ പങ്കാളികളായത്. ക്ഷേത്രത്തിനു മുന്‍വശത്ത് ദേവസ്വം വാങ്ങിയ വയലില്‍ ഇതാദ്യമായാണ് നടീല്‍ യജ്ഞം നടക്കുന്നത്. അടുത്ത വര്‍ഷത്തേക്കുള്ള നിവേദ്യത്തിനും മറ്റുമായുള്ള നെല്ല് ഉദ്പാദിപ്പിക്കുന്നതിനാണ് വിളയിറക്കുന്നത്. നടീല്‍ യജ്ഞത്തിന് ആഘോഷസമിതി ചെയര്മാന് പരുത്തിയില്‍ രാജഗോപാല്‍, ദേശഗുരുനാഥന് ബാബു പണിക്കര്‍, തെക്കേതില്‍ രാജേഷ്, സി.വി.മുരളി, എം.കെ.കരുണാകരന്, പി.ഗോപിനാഥന്, എം.വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: