കാഞ്ഞങ്ങാട്: കോട്ടച്ചേരി മേല്‍പ്പാലം നിര്‍മ്മാണം ആരംഭിക്കുന്നതോടെ പാലത്തിന്റെ പടിഞ്ഞാറ് വശത്തോട് ചേര്‍ന്ന് വിവിധ ദിശകളിലേക്കുള്ള അനുബന്ധ റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി വീതി കൂട്ടി ഗതാഗതം സുഗമമാക്കാനും, നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഭരണസാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണത്തിന് ടെണ്ടര്‍ ക്ഷണിച്ചതില്‍ മേല്‍പ്പാലം കര്‍മ്മസമിതി യോഗം സന്തുഷ്ടി പ്രകടിപ്പിച്ചു. മേല്‍പ്പാലത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ചെയര്മാന് എച്ച്.ശിവദത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ.ഹമീദ്ഹാജി, എ.വി.രാമകൃഷ്ണന്, സി.യൂസഫ്ഹാജി, എം.പി.ജാഫര്‍, ബി.സുകുമാരന്‍, ടി.മുഹമ്മദ് അസ്ലം, എ.ദാമോദരന്‍, സുറൂര്‍ മൊയ്തുഹാജി, പുത്തൂര്‍ മുഹമ്മദ്കുഞ്ഞിഹാജി, സി.മുഹമ്മദ്കുഞ്ഞി, അശോകന്, ടി.ഹംസമാസ്റ്റര്‍, കാറ്റാടി കുമാരന്, പി.കെ.കണ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: