കാസര്‍കോട്: കലാലയങ്ങളെ ദേശവിരുദ്ധ ശക്തികള്‍ കൈയ്യടിക്കിയിരിക്കുകയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് പറഞ്ഞു. അഭിമാനമാണ് കേരളം ഭീകരതയും ദേശവിരുദ്ധതതയുമാണ് മാര്‍ക്സിസം എന്ന മുദ്രാവാക്യമുയര്‍ത്തി എബിവിപി ജില്ലാ കമ്മറ്റി കാസര്‍കോട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാലയങ്ങള്‍ കേന്ദ്രമാക്കി നടക്കുന്ന മതംമാറ്റ സംഭവങ്ങളില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പങ്ക് ചെറുതല്ല. സ്ഥലങ്ങള്‍ക്കോ ഒരു കൂട്ടങ്ങള്‍ക്കോ പേരുകള്‍ ഇടുന്നത് കൊണ്ട് പ്രശ്നമില്ല. പക്ഷെ അത് ദേശ വിരുദ്ധതയ്ക്ക് കുട പിടിക്കുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. കേരളത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ നടത്തുന്ന അക്രമപരമ്പരകള്‍ പൊതുസമൂഹത്തില്‍ വളരെയധികം അപകടകരമാംവിധം വളര്‍ന്ന് പന്തലിച്ചിരിക്കുകയാണ്. കേരളത്തിലെ കലാലയങ്ങളില്‍ ഇന്ന് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ നടത്തുന്ന ഫാസിസ്റ്റ് ശൈലിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തിന് മുന്നോടിയായി കാസര്‍കോട് നഗരത്തെ കുങ്കുമ വര്ണ്ണപതാകകളാല് അലങ്കരിച്ചു കൊണ്ട് നൂറുകണക്കിന് എബിവിപി പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം നടന്നു. കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന പൊതു സമ്മേളനത്തില്‍ ജില്ലാ കണ്‍വീനര്‍ ശ്രീഹരി രാജപുരം അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് കണ്‍വീനര്‍മാരായ രാഹുല്‍ പായിച്ചാല്‍, സനൂപ് പറക്ലായി, ജില്ലാ സമിതിയംഗങ്ങളായ മൃദുല രാജ്, സൗപര്‍ണ്ണിക, കാസര്‍കോട് നഗര്‍ അദ്ധ്യക്ഷന്‍ ശരണ്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: