കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ സമര സേനാനി പരേതനായ കെ.മാധവന്റെ പേരില്‍ രൂപീകരിച്ച ഫൗണ്ടേഷനേര്പ്പെടുത്തിയ പുരസ്കാര സമര്‍പ്പണച്ചടങ്ങിന്റെ പ്രചരണം സിപിഐ പാര്‍ട്ടി പരിപാടിയാക്കിയതായി ആക്ഷേപം.
കനയ്യ കുമാറിനാണ് പ്രഥമ പുരസ്കാകാരം നല്‍കുന്നത് 24 നാണ് പുരസ്കാര സമര്‍പ്പണച്ചടങ്ങ്. ഇതിന്റെ പ്രചരണാര്‍ത്ഥം നഗരത്തിലുടനീളം സ്ഥാപിച്ച ബോര്‍ഡുകളാണ് വിവാദമായത്. ചടങ്ങ് നിര്‍വ്വഹിക്കുന്ന മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പരേതനായ കെ.മാധവന് എന്നിവരുടെ ഫോട്ടോ നഗരത്തിലെ ഒരു ബോര്‍ഡിലും പ്രസിദ്ധീകരിച്ചിട്ടില്ല. മുഴുവന്‍ ബോര്‍ഡുകളും സിപിഐ പോഷക സംഘടനകള്‍ എന്നിവയുടെ പേരിലാണ് ഇറങ്ങിയത്. എഐഎസ്എഫ് നേതാവു കൂടിയായ കനയ്യ കുമാറിന്റെ ചിത്രത്തോടുകൂടിയുള്ളതാണ് ബോര്‍ഡുകള്‍. സര്‍ക്കാരാണ് മാധവന് ഫൗണ്ടേഷന് കെട്ടിടത്തിനുള്ള സ്ഥലവും ഫണ്ടും അനുവദിച്ചത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ സമയത്താണ് സ്ഥലവും ധനസഹായവും നല്‍കിയത്. സിപിഐ മേളയാക്കിയത് സിപിഎമ്മില്‍ അതൃപ്തി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: