മേലാറ്റൂര്‍: മേലാറ്റൂര്ഓലപ്പാറ റൂട്ടില്‍ പുല്ലിക്കുത്ത് റോഡിന്റെ വശങ്ങള് ഇടിഞ്ഞിട്ട് നാളുകളായി. പുനര്‍നിര്‍മ്മാണം ആരംഭിച്ചിട്ട് രണ്ടാഴ്ചയായെങ്കിലും ഇപ്പോളും പണി ഇഴഞ്ഞു നീങ്ങുകയാണ്.
മഴയത്ത് റോഡിന്റെ വശങ്ങള് ഇടിഞ്ഞു വീഴുകയായിരുന്നു. അശാസ്ത്രീയ നിര്‍മ്മാണമാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വയലിന്റെ അരികിലൂടെയുള്ള ഈ റോഡിന് ഓവുചാലോ മറ്റ് സംവിധാനങ്ങളോ ഇല്ല. അതുകൊണ്ട് തന്നെ മഴപെയ്തപ്പോള്‍ അരികുകള്‍ ഇടിഞ്ഞുപോയി. രണ്ടുവര്‍ഷം മുമ്പാണ് ഈ റോഡ് റബ്ബറൈസ്ഡ്് ചെയ്ത് നവീകരിച്ചത്. റോഡിന്റെ ഇരുവശവും വീതി കൂട്ടാതെ അശാസ്ത്രീയാമായാണ് അന്ന് റബറൈസ്ഡ് ചെയ്തത്. ഇപ്പോള്‍ അറ്റകുറ്റപ്പണിക്കായി റോഡില്‍ ടാര്‍ വീപ്പകള്‍ വെച്ചത് അപകടം വിളിച്ചുവരുത്തുകയാണ്. എത്രയും പെട്ടെന്ന് പണി തീര്‍ത്ത് യാത്രാദുരിതം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: