പാലക്കുന്ന്: പൗരാണികവും നൂറ്റിയെട്ട് മുച്ചിലോടുകളില്‍ ഏറെ ചരിത്ര പ്രാധാന്യവുമുള്ള കരിപ്പോടി ശ്രീ തിരുര്‍ മുച്ചിലോട് ഭഗവതി ക്ഷേത്ര പുന:പ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിന്റെ നടത്തിപ്പിനായി 501 അംഗ ആഘോഷ കമ്മറ്റി രൂപീകരിച്ചു. വാണിയ സമുദായത്തിന്റെ അധീനതയില്‍ അഞ്ഞൂറിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് വര്‍ഷമായി നടന്നു വരികയാണ്. 2018 ഫെബ്രവരി 19 മുതല്‍ 25 വരെ ആറ് ദിവസങ്ങളിലായി നടക്കുന്ന പുന:പ്രതിഷ്ഠ ചടങ്ങുകള്‍ക്ക് ബ്രഹ്മശ്രി അരവത്ത് കെ.യു.ദാമോദര തന്ത്രികള്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വിവിധ സാംസ്ക്കാരിക പരിപാടികളും നടക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി പതിനാല് സബ് കമ്മറ്റികളും ആഘോഷ കമ്മിറ്റിയുടെ ഭാഗമായി രൂപീകരിച്ചു. യോഗത്തില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് വി.വി.കൃഷ്ണന് അധ്യക്ഷത വഹിച്ചു. വി.ശങ്കരന് ഞെക്ലി, സുകുമാരന്‍ താനൂര്‍, രാമചന്ദ്രന് പുഴക്കര, കെ.വി.ബാലഗോപാലന്, വി.അമ്പു ഞെക്ലി, പത്മാവതി വി, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: സത്യന് പൂച്ചക്കാട് (ചെയര്മാന്) തമ്പാന് ചേടിക്കുന്ന് (വര്‍ക്കിങ്ങ് ചെയര്‍മ്മാന്‍) കെ.കുഞ്ഞിരാമന് വെടിക്കുന്ന് (ജനറല്‍ കണ്‍വീനര്‍) വി.വി.കൃഷ്ണന് (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: