മുള്ളേരിയ: ഭാരതത്തിന്റെ ദേശീയത തകര്‍ക്കാന്‍ കൂട്ടുനിന്നത് കമ്മ്യൂണിസ്റ്റുകളാണെന്ന് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി. പ്രജില്‍ പറഞ്ഞു. ദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് ബിഎംഎസ് കാറഡുക്ക പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഎംഎസ് കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്ര ഗൗരിയടുക്ക അധ്യക്ഷത വഹിച്ചു. കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.സ്വപ്ന, ബേബി ടീച്ചര്‍, പി. സദാശിവ, മധുസൂദനന് ബോവിക്കാനം, ഗീത കിന്നിംഗാര്‍, ലീലാ കൃഷ്ണന്, ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രകടനത്തിന് രാമചന്ദ്രന്, ജനാര്‍ദ്ദന, സദാശിവ, ഗീത കിന്നിംഗാര്‍, ബേബി ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കാഞ്ഞങ്ങാട്: ഭാരതിയ മസ്ദുര്‍ സംഘം (ബി.എം.എസ്) ദേശിയ തൊഴിലാളി ദിനം വിശ്വകര്‍മ്മജയന്തി ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി ആലാമി പള്ളിയില്‍ നിന്ന് കൊവ്വല്‍ സ്റ്റോറിലേക്ക് പ്രകടനം നടന്നു.കൊവ്വല്‍ സ്റ്റോറില്‍ നടന്ന പൊതുയോഗം എ.വേണുകവ്വായിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഗോപാലന് പരവനടുക്കം ഉദ്ഘാടനം നിര്‍വ്വഹിച്ചു.ആര്.എസ്.എസ് ജില്ലാ കാര്യവാഹ് ശ്രീജിത്ത് മീങ്ങോത്ത് മുഖ്യ പ്രഭാഷണം നടത്തി.ഗോവിന്ദന് മടിക്കൈ ,മധു പുതിയ കണ്ടം, ഗംഗാധരന്, മധു പള്ളോട്ട്, ഭരതന്‍കല്യാണ്‍ റോഡ്, പ്രദീപന് കേളോത്ത്, എന്നിവര്‍ സംസാരിച്ചു. പടം വിശ്വകര്‍മ്മജയന്തി ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ആലാമി പള്ളിയില്‍ നിന്നും കൊവ്വല്‍ സ്റ്റോറിലേക്ക് നടന്ന പ്രകടനം പടഠ 2 ഭാരതിയ മസ്ദുര്‍ സംഘം ബി.എം.എസ് വിശ്വകര്‍മ്മജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ പൊതുയോഗം ജില്ലാ വൈസ് പ്രസിഡണ്ട്ഗോപാലന് പരവനടുക്കം ഉദ്ഘാടനം ചെയ്യുന്നു.
കാസര്‍കോട്: ബിഎംഎസ് കാസര്‍കോട് മുനിസിപ്പാലിറ്റിയുടെയും, മൊഗ്രാല്‍ പപുത്തൂര് പഞ്ചായത്ത് സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് തൊഴിലാളി പ്രകടനവും പൊതുയോഗവും നടത്തി. ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി കെ.വി.ബാബു പൊതുയോഗം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ അധ്യക്ഷന്‍ പി.കമലാക്ഷ അധ്യക്ഷത വഹിച്ചു. കെ.വി.ബാബു, അനില്‍. ബി.നായര്‍ എന്നിവര്‍ സംസാരിച്ചു.
അടുക്കത്ത്ബയലില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ജയന്ത, ഗണേഷ് കര്ക്കെര, ശിവന് താളിപ്പടുപ്പ് എന്നിവര്‍ നേതൃത്വം നല്കി. ചൈക്കിയില് നടന്ന പൊതുയോഗത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് അധ്യക്ഷന്‍ മനീഷ് സ്വാഗതവും റിജേഷ് ജെപി നഗര്‍ നന്ദിയും പറഞ്ഞു.
മാവുങ്കാല്‍: ഭാരതീയ മസ്ദൂര്‍ സംഘം ഹൊസ്ദുര്‍ഗ് മേഖലയിലെ മടിക്കൈ, കോടോം ബേളൂര്‍ പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ജയന്തി ആഘോഷിച്ചു. കോട്ടപ്പാറയില്‍ നടന്ന പൊതുസമ്മേളനം ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണന് കേളോത്ത് ഉദ്ഘാടനം ചെയ്തു. കോടോം ബേളൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗംഗാധരന് അദ്ധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പീതാംബരന് പരവനടുക്കം മുഖ്യ പ്രഭാഷണം നടത്തി. ജയകുമാര്‍ നെല്ലിത്തറ, ഭാസ്ക്കരന്‍ ഏച്ചിക്കാനം, ദാമോദരന്‍ എണ്ണപ്പാറ, എന്‍. സുലോചന, പി.മണി, അനീഷ് പറക്കളായി എന്നിവര്‍ സംസാരിച്ചു. അമ്പലത്തറയില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് സി.വി.തമ്പാന്, എന്‍.നാരായണന്, ബാബു മുണ്ടപ്ലാവ്, തമ്പാന് പറക്കളായി, അശോകന് മുട്ടത്ത് എന്നിവര്‍ നേതൃത്വം നല്കി.
തൃക്കരിപ്പൂര്‍: സാധാരണ ജനങ്ങളെ ബാധിക്കുന്ന അധിക നികുതിഭാരം ഒഴിവാക്കി പെട്രോളിയം ഉല്‍പ്പന്നങ്ങളെ ചരക്ക് സേവന നികുതി (ജിഎസ്ടി) പരിധിയില്‍കൊണ്ടുവരണമെന്ന് ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ. എ.ശ്രീനിവാസന് ആവശ്യപ്പെട്ടു. ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂരില്‍ നടന്ന വിശ്വകര്‍മ്മജയന്തി ദിനത്തോടനുബന്ധിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ കെ കുഞ്ഞിക്കണ്ണന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടിഎം.നാരായണന്, ടി.ലക്ഷ്മണന്, സതി രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. എ രാജീവന് സ്വാഗതവും കെ.ടി മോഹനന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: