കാഞ്ഞങ്ങാട്: കോഴിക്കോട് കൊളത്തൂര്‍ അദൈ്വത ആശ്രമം രജതജൂബിലി ഭാഗമായി ആശ്രമം സ്ഥാപകന്‍ ചിദാനന്ദപുരി സ്വാമികള്‍ പങ്കെടുക്കുന്ന ഹിന്ദു മഹാസമ്മേളനത്തിന് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാവുങ്കാല്‍ രാംനഗറില്‍ 19ന് ഉച്ച കഴിഞ്ഞ് 3.30ന് മഹാസമ്മേളനത്തിന് വേദിയാകും. ആഘോഷപരിപാടികള്‍ക്കായി കാഞ്ഞങ്ങാട് എത്തുന്ന സ്വാമിജി രാവിലെ 8.30ന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നിത്യാനന്ദ ആശ്രമത്തില്‍ 10.30 വരെ ദര്‍ശനം നല്‍കും. 11ന് മാവുങ്കാല്‍ ശ്രീരാമക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി യുജനസംഗമത്തില് സ്വാമിജി പങ്കെടുക്കും. 3.30ന് നടക്കുന്ന ഹിന്ദു മഹാസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് റിട്ട. ആര്‍ഡിഒ ഇ ചന്ദ്രശേഖരന് നായര്‍ അധ്യക്ഷത വഹിക്കും.
ധര്‍മ്മസംവാദം പരിപാടിയുടെ ഭാഗമായി മധൂരില്‍ ആചാര്യസംഗമവും മാവുങ്കാലില്‍ മാതൃസംഗമവും സംഘടിപ്പിച്ചിരുന്നു. പ്രചരണത്തിന്റെ ഭാഗമായി സപ്തംബര്‍ 13ന് രാവിലെ പാണത്തൂരില്‍ നിന്ന് ആരംഭിച്ച ധര്‍മ്മരക്ഷാ ധ്വജപ്രയാണം ജില്ലയിലെ അറുപതോളം സ്വീകരണങ്ങള്‍ക്ക് ശേഷം 18ന് വൈകുന്നേരം മാവുങ്കാലില്‍ സമ്മേളനനഗരിയില്‍ സമാപിക്കും. 18ന് സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടിമര വിളംബര ഘോഷയാത്ര വാഴക്കോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നും വൈകിട്ട് സമ്മേളന നഗരിയില്‍ എത്തിക്കും.
വാര്‍ത്താസമ്മേളനത്തില്‍ വര്‍ക്കിംഗ് ചെയര്മാന് ടി.വി. ഭാസ്കരന്, ജന.കണ്‍വീനര്‍ കെ.ഗോവിന്ദന് മാസ്റ്റര്‍, വൈസ് ചെയര്മാന് പി.ദാമോദരപണിക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: