തിരൂര്‍: ‘മാറുന്ന മലയാളി സമൂഹം;വൈരുദ്ധ്യങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ മലയാളസര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാര്‍ ഇന്ന് രാവിലെ 9.30 മണിക്ക് ജെഎന്‍യു മുന്‍ പ്രൊഫസറും കേരള ആസൂത്രണബോര്‍ഡിന്റെ മുന്‍ വൈസ് ചാന്‍സലറുമായ പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും. മുന്നൂറ് പേര് പ്രതിനിധികളായി പങ്കെടുക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് പ്രതിനിധികള്‍ക്കായി സമീര്‍ ബിന്‍സിയും സംഘവും ഒരുക്കുന്ന സൂഫി സംഗീത പരിപാടിയും. 19ന് ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന ചലച്ചിത്രത്തിന്റെ പ്രദര്‍ശനവും ചര്‍ച്ചയും നടക്കും. സമാപന ദിവസമായ 20ന് യുവഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. രണ്ട് മണിക്ക് നടക്കുന്ന സമാപന സമ്മേളനം കേരള സര്‍വകലാശാല എമിററ്റസ് പ്രൊഫ. ജേക്കബ് ജോണ്‍ കട്ടക്കയം ഉദ്ഘാടനം ചെയ്യും. പ്രൊഫ. വിനീത മേനോന് മുഖ്യ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: