മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ അന്തിമ ഘട്ട പരിശോധന തുടങ്ങി.
കളക്ട്രേറ്റില്‍ വോട്ടിംഗ് മെഷിനുകളുടെ ഗോഡൗണിന്റെ സമീപം പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ ജില്ലാ കളക്ടറും ജില്ലാ വരണാധികാരിയുമായ അമീത് മീണയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. തെരഞ്ഞടുപ്പിന്റെ ആവശ്യത്തിലേക്കായി 400 ബാലറ്റ് യൂണിറ്റുകളും കണ്ട്രോള് യൂണിറ്റുകളും പരിശോധന പൂര്‍ത്തിയാക്കി നിര്‍ത്തിയിട്ടുണ്ട്. അടുത്ത ദിവസം എത്തിച്ച 50 വി.വി.പാറ്റ് യന്ത്രങ്ങളുടെ പരിശോധന മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പിനും അനുബന്ധ പ്രചരണ പരിപാടികള്‍ക്കും മറ്റുമായി മണ്ഡലത്തില്‍ ഏകദേശം 230 എണ്ണം മെഷിനുകളെ ആവശ്യമുള്ളു.
ഹൈദരബാദിലുള്ള ഇലക്ട്രോണിക് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ മൂന്ന് എഞ്ചിനിയര്‍മാര്‍ പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. പരമാവധി മൂന്ന് ദിവസംകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി യന്ത്രങ്ങള്‍ വോട്ടിംഗിന് സജ്ജമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: