മഞ്ചേരി: ഇരുപത്തിരണ്ടാം മൈല്‍ കരിയാംപറമ്പത്ത് മേഖലയില്‍ നൂറുകണക്കിനു കുടുംബങ്ങള്‍ യാത്രാ ദുരിതത്തില്‍.
ജനവാസ മേഖലയിലേക്കുള്ള ഏക പാതയായ കരിയാംപറമ്പത്ത് ക്ഷേത്ര റോഡ് തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായിട്ട് നാളുകളേറെയായി. വെള്ളക്കെട്ടും രൂക്ഷമാണ്. അറ്റകുറ്റപണികള്‍ നടക്കാത്തതാണ് റോഡിന്റെ തകര്‍ച്ചക്ക് കാരണമായത്. ആറു വര്‍ഷമായി റോഡിനെ വാര്‍ഡ് കൗണ്‍സിലറും നഗരസഭയും അവഗണിക്കുകയാണെന്നാണ് പരാതി.
വയലിലൂടെ നിര്‍മ്മിച്ച പാതയില്‍ ഉറവയാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നത്. ഓടകള്‍ നിര്‍മ്മിക്കാതിരുന്നതും റോഡിന്റെ തകര്‍ച്ച് കാരണമായി. കുട്ടികള്‍ക്ക് സ്ക്കൂളില്‍ പോകാനോ, രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാനോ കഴിയാത്ത സ്ഥിതിയിലാണ്.
മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയിലേക്ക് വന്നുപോകുന്ന ലോറികളും റോഡിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്നു. നിത്യവും നിരവധി ലോറികള്‍ കടന്ന് പോകുന്നതിനാല്‍ റോഡരികുകളിലെ മതില് കെട്ടുകള്‍ പോലും തകര്‍ന്നതായി നാട്ടുകാര്‍ പറയുന്നു.
നിരവധി തവണ പരാതി നല്‍കിയിട്ടും റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നഗരസഭ തയ്യാറായിട്ടില്ല. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പുകാലത്തുണ്ടായ പ്രാദേശിക രാഷ്ട്രീയ ഭിന്നതകളാണ് വാര്‍ഡ് കൗസിലര്‍ റോഡിനെ അവഗണിക്കാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: