വേങ്ങര: ഉപതെരഞ്ഞെടുപ്പ് പടിവാതിലില്‍ വന്നെത്തി നില്ക്കുമ്പോള് മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ യുഡിഎഫിന് തലവേദനയാകുന്നു. മിക്ക പഞ്ചായത്തുകളിലും മുസ്ലീം ലീഗും കോണ്‍ഗ്രസ്സും രണ്ട് ധ്രുവങ്ങളിലാണ്. പഞ്ചായത്തുതലത്തില്‍ കോണ്‍ഗ്രസ്-ലീഗ് ബന്ധം മെച്ചപ്പെടുത്താന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി കണ്ണമംഗലം വൈസ് പ്രസിഡന്റ് പൂക്കത്ത് മുജീബ് രാജിവെച്ചു. തദ്ദേശതിരഞ്ഞെടുപ്പില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിനായി മലപ്പുറത്തുചേര്‍ന്ന യോഗം ധാരണയായതിനെത്തുടര്‍ന്നാണ് രാജി.
20 അംഗങ്ങളുള്ള ഇവിടെ ലീഗിനെതിരേ കോണ്‍ഗ്രസ്, സിപിഎം, സ.പിഐ, വെല്‍ഫെയര്‍പാര്‍ട്ടി കക്ഷികള്‍ചേര്‍ന്ന് വികസനമുന്നണി രൂപീകരിച്ചാണ് മത്സരിച്ചിരുന്നത്. ഭരണം ലീഗ് പിടിച്ചെങ്കിലും ലീഗിന് പത്തും, ജനതാദള്‍(യു) വിഭാഗത്തിന് ലഭിച്ച ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലായിരുന്നു. ഇത് കോണ്‍ഗ്രസ് അഞ്ച്, സിപി ഐ ഒന്ന്, സിപിഎം രണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി ഒന്ന് എന്ന നിലയില്‍ ശക്തമായ എതിര്ചേരിയുമായാണ് പഞ്ചായത്ത് ബോഡ് നിലവില്‍ വന്നത്. പ്രസിഡന്റ് പദവി പട്ടികജാതി വനിതാ സംവരണമായിരുന്നു. ഇതുകൊണ്ടുതന്നെ വൈസ് പ്രസിഡന്റായി മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ കഴിയുന്ന പൂക്കുത്ത് മുജീബിനെ ലീഗ് തീരുമാനിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ രാജിയെത്തുടര്‍ന്ന് കോണ്‍ഗ്രസിലെ പുള്ളാട്ട് സലിം വൈസ്?പ്രസിഡന്റാകുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് ലീഗ് ബന്ധം മെച്ചപ്പെടുന്നതോടെ. 16 അംഗങ്ങളാണ് യുഡിഎഫ് പക്ഷത്തുണ്ടാവുക. വൈസ് പ്രസിഡന്റ് പദവി കോണ്‍ഗ്രസിന് നല്‍കുകയും, തുടര്‍ന്നുണ്ടായേക്കാവുന്ന തര്‍ക്കങ്ങള്‍ തുടക്കത്തിലേ പരിഹാരം കാണുന്നതിനായി. ലീഗില്‍നിന്ന് അഞ്ചുപേരും, നാല് കോണ്‍ഗ്രസ് അംഗങ്ങളും ഉള്‍പ്പെടുന്ന സ്റ്റിയറിങ് കമ്മറ്റി രൂപീകരിക്കാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: