മേല്‍പറമ്പ്: സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ വെല്ലുവിളി നേരിട്ട അവസരങ്ങളില്‍ ധീരതയോടെ പ്രസ്ഥാനത്തിനെ നയിക്കാന്‍ ശ്രമിച്ച നേതാവാണ് ആര്.ഗണേശനെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന ആര്.ഗണേശന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ യോഗം കീഴൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം തന്നെ വ്യക്തിപരമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ കുടുംബത്തിനു പോലും വിഷമങ്ങള്‍ സഹിക്കേണ്ടി വന്നെങ്കിലും അതൊന്നും കാര്യമാക്കാതെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ് വേണ്ടി അക്ഷീണം പരിശ്രമിച്ചു. പുതു തലമുറയിലെ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ കൊണ്ടുവരാനും അവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്കി പ്രസ്ഥാനത്തിന് ജീവന് നല്കിയ നേതാവാണ് ഗണേശനെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
പ്രസ്ഥാനത്തിന് നേതാവ്, നല്ല കുടംബനാഥന്, ബിസിനസ്സുകാരന്, സഹകാരി സമുദായ സ്നേഹി എന്നിങ്ങനെ കൈ വെച്ച സമസ്ത മേഖലകളിലും വിജയം വരിക്കാന്‍ ആര്.ഗണേശന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന് നമ്പ്യാര്‍ പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റി അംഗം ശ്രീനിവാസന് കീഴൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് കുഞ്ഞിരാമന് നഞ്ചില്‍, ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.ബാബുരാജ്, മുത്താതി ആയത്താര്‍, സദാശിവന്, എം.ഭാസ്കരന് കീഴൂര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ എസ്. സോമന്, കല്ലട്ര അബ്ദുള്‍ റസാഖ്, അബ്ദുള്‍ റഹ്മാന് തുരുത്തി തുടങ്ങിയവര്‍ സംസാരിച്ചു. കുഞ്ഞിക്കണ്ണന്.കെ.സ്വാഗതവുംഹരീഷ് പുതിയോട്ട നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: