കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് #െന്ഡോ സള്ഫാന് ദുരിത ബാധിതര്‍ കോടതിയിലേക്ക്. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് അവര്‍ കോടതിയെ സമീപിക്കുന്നത്. സുപ്രീം കോടതി വിധി പ്രകാരം ഏപ്രില്‍ പത്തിനു മുമ്പ് മുഴുവന്‍ ദുരിതബാധിതര്‍ക്കും സാമ്പത്തിക സഹായം ലഭിക്കേണ്ടതായിരുന്നു. 5848 പേരാണ് നിലവില്‍ ദുരിതബാധിതരുടെ പട്ടികയിലുള്ളത്. (2010 ല്‍ നടത്തി പ്രത്യേക മെഡിക്കല്‍ കേമ്പിലൂടെ കണ്ടെത്തിയ 4182, 2011 ല്‍1318, 2013 ല്‍ 337 പീന്നീട് ചേര്‍ത്തത് 11) ഇതില്‍ 2665 പേര്‍ക്കു മാത്രമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് ശുപാര്‍ശ ചെയ്ത സാമ്പത്തിക സഹായത്തിന്റെ മൂന്നാം ഗഡു ലഭിച്ചത്.
സുപ്രീം കോടതി വിധി പ്രകാരം പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ദുരിതബാധിതര്‍ക്കും അഞ്ച് ലക്ഷം രൂപ നല്‍കാത്ത സാഹചര്യത്തില്‍ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യാനാണ് ദുരിതബാധിതര്‍ തയ്യാറെടുക്കുന്നത്.
2017ല്‍ നടന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ ദുരിതബാധിതരുടെ പട്ടിക പ്രഖ്യാപിച്ച് അടിയന്തിര സഹായങ്ങള്‍ നല്‍കുക, കടം എഴുതിതള്ളുക, 2013 ല്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം റേഷന്‍ സംവിധാനം പുന:സ്ഥാപിക്കുക, ഗോഡൗണുകളില്‍ കെട്ടികിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്ത് നിര്‍വ്വീര്യമാക്കുക, നെഞ്ചംപറമ്പിലെ കിണറിലിട്ട എന്‍ഡോസള്‍ഫാന്‍ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കുന്നതിന് പ്രത്യക്ഷ സമരങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ മുനീസ അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു. കെ.കൊട്ടന്, ഗോവിന്ദന് കയ്യൂര്‍, പ്രേമചന്ദ്രന് ചോമ്പാല, കൈനിരാജന്, ചന്ദ്രാവതി.കെ, വിദ്യ.കെ.സി, അശോക് റൈ, ശാന്ത.എം, പുഷ്പ.ടി, അഖിലകുമാരി.ടി, കെ.രഘു, ആന്റണി പി.ജെ, അമ്പലത്തറ കുഞ്ഞികൃഷ്ണന്, ബിന്ദു മോള് കെ.ടി. എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: