കാഞ്ഞങ്ങാട്: ഇന്ന് ഉത്രാടപ്പാച്ചില്‍. നാടും നഗരവും കേരളീയരുടെ ദേശീയാഘോഷമായ ഓണാഘോഷത്തിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കുള്ള പാച്ചിലിലാണ്. വന്‍ തിരക്കാണ് ഉത്രാട തലേദിവസമായ ഇന്നലെ കാസര്‍കോട്, കാഞ്ഞങ്ങാട് നഗരങ്ങളില്‍ അനുഭവപ്പെട്ടത്. വസ്ത്രാലയങ്ങളിലും പച്ചക്കറിക്കടകളിലുമാണ് തിരക്ക് കൂടുതല്‍.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ നാടന്‍ ഉല്‍പ്പന്നങ്ങളായ ജൈവപച്ചക്കറികള്‍ സുലഭമായതിനാല്‍ തക്കാളി, ഉള്ളി തുടങ്ങിയവയ്ക്ക് മാത്രമാണ് ജനങ്ങള്‍ മറുനാടന്‍ പച്ചക്കറികളെ ആശ്രയിക്കുന്നത്. കടകളെക്കാള്‍ ആവശ്യക്കാര്‍ കൂടുതല്‍ സമീപിക്കുന്നത് വഴിയോര കച്ചവടക്കാരെയാണ്. വസ്ത്രങ്ങള്‍, പച്ചക്കറികള്‍ ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ തുച്ഛമായ വിലയ്ക്ക് ലഭ്യമാണ്.
നഗരത്തിലെ പാര്‍ക്കിംഗ് സംവിധാനം താറുമാറായതോടെ ഇന്നലെ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. റോഡ് മുറിച്ച് കടക്കാന്‍ ഒരുസ്ഥലം മാത്രമേര്പ്പെടുത്തിയതിനാല് നഗരമദ്ധ്യത്തിലാണ് കൂടുതല്‍ തിരക്കിന് കാരണമായി. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരങ്ങളില്‍ ഓണത്തിരക്ക് അനിയന്ത്രിതമായ നിലയിലാണ്. ഓണത്തിന് ഒരു ദിവസം മാത്രമവശേഷിക്കവെ പൂവിപണിയും സജീവമായി. കാര്‍ണ്ണാടകയില്‍ നിന്ന് ലോഡ് കണക്കിന് പൂ നഗരങ്ങളിലെത്തി കഴിഞ്ഞു. അപ്രതീക്ഷിതമായ മഴയും മറ്റും കാരണം വിളവ് കുറവായിരുന്നുവെന്നാണ് പൂ കച്ചവടക്കാര്‍ പറയുന്നത്. അതിനാല്‍ തന്നെ വലിയ വിലക്കുറവില്‍ ഇത്തവണ കച്ചവടം നടത്താന്‍ സാധിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: