പൈവളികെ: പൈവളികെ പഞ്ചായത്ത് ബോളങ്കള റോഡിനടുത്തെ ഉറുമി ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ നിന്ന് പഞ്ചലോഹ വിഗ്രഹം മോഷണം പോയി. ഇക്കഴിഞ്ഞ 28ന് രാത്രിയായിരുന്നു മോഷണം. പിറ്റേന്ന് ക്ഷേത്ര വാതില്‍ കുത്തിപ്പൊളിച്ചതു കണ്ട വഴിയാത്രക്കാരാണ് വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചത്. രണ്ടു ലക്ഷത്തോളം വില മതിക്കുന്ന പഞ്ചലോഹ വിഗ്രഹവും അമൂല്യമായി സൂക്ഷിച്ച പുരാതന ഗ്രന്ഥങ്ങളും കളവു പോയി. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്ത് അന്വേഷണം തുടങ്ങി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് ക്ഷേത്രത്തിലെത്തി പരിശോധിച്ചു. 5 വര്‍ഷം മുമ്പും ഇതേ ക്ഷേത്രത്തില്‍ വിഗ്രഹം മോഷണം പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: