കാഞ്ഞങ്ങാട്: നഗരത്തിലെ വഴിയോര കച്ചവടക്കാരില്‍ നിന്നും നഗരസഭ ഈടാക്കുന്ന അന്യായമായ ഫീസിനെതിരെ പരാതി. കേരളത്തില്‍ മറ്റ് എവിടെയുമില്ലാത്ത തരത്തിലാണ് കാഞ്ഞങ്ങാട് നഗര സഭ വഴിയോര കച്ചവടക്കാരില്ഡ നിന്ന് ഈടാക്കുന്നത്. 2015ല്‍ ഓണസമയത്ത് അന്യ സ്ഥലങ്ങളില്‍ നിന്ന് കച്ചവടത്തിനായി വന്നവര്‍ നഗരം മാലിന്യ കൂമ്പാരമാക്കിയതിന്റെ ഫലമായി നഗരസഭയും വഴിയോര കച്ചവട സംരക്ഷണ നിയന്ത്രണ കമ്മറ്റിയും ചേര്‍ന്ന് എടുത്ത തീരുമാനമാണ് ഇപ്പോഴത്തെ നഗരസഭ അധികൃതര്‍ കാറ്റില്‍ പറത്തി അന്യായമായി ഫീസ് ഈടാക്കുന്നത്.
ഓണം, വിഷു ഉത്സവങ്ങളില്‍ കച്ചവടം ചെയ്യുന്ന വഴിയോര കച്ചവടക്കാരില്‍ നിന്നും 200 രൂപ മുതല്‍ 500 രൂപ വരെ കച്ചവടത്തിന്റെ സ്ഥിതി അനുസരിച്ച് ഈടാക്കാനാണ് അന്ന് തീരുമാനിച്ചത്. എന്നാല്‍ ഈ പ്രാവശ്യം വഴിയോര കച്ചവടക്കാരില്‍ നിന്നും ഭീഷണിപ്പെടുത്തി 500 മുതല്‍ 1500 രൂപവരെ പിരിവ് നടത്തുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്ന് കച്ചവടം നടത്താതെ പോകേണ്ടി വരുന്ന ഗതികേട് വിചാരിച്ച് പലരും ഫീസ് കൊടുക്കാന്‍ തയ്യാറാവുകയായിരുന്നു. ഇത് നിയമവിരുദ്ധവും പിടിച്ചു പറിയുമാണെന്ന് യൂണിയന് സെക്രട്ടറി നഗരസഭ ചെയര്‍മാനെ കണ്ട് ബോദ്ധ്യപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫീസ് മാത്രമേ വാങ്ങിക്കുകയുളളൂവെന്ന് ഉറപ്പ് തന്നെങ്കിലും ചെയര്‍മാന്റെ വാക്ക് കാറ്റില്‍ പറത്തി ഉദ്യോഗസ്ഥര്‍ വഴിയോര കച്ചവടക്കാരില്‍ നിന്നും പിടിച്ചുപറി നടത്തുകയാണ് യൂണിയന് സെക്രട്ടറി ആരോപിച്ചു. വഴിയോര കച്ചവടക്കാര്‍ കച്ചവടം ചെയ്യുന്നതിന് ഒരു സൗകര്യവും ഒരുക്കാതെയുള്ള ഗുണ്ടാപിരിവ് അവസാനിപ്പിക്കണമെന്ന് അധികൃതരോട് വഴിയോര വ്യാപാര സ്വയംതൊഴില്‍ സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: