കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലുള്ളവര്ക്കുള്ള തൊഴിലില്ലായ്മ വേതനം 29, 30 തീയ്യതികളില്‍ വിതരണം ചെയ്യുന്നതാണ്. ഗുണഭോക്താക്കള്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡ്, ആധാര്‍ കാര്‍ഡുമായി ഓഫീസുമായി ബന്ധപ്പെടുക.
കാസര്‍കോട്: മധൂര്‍ ഗ്രാമപഞ്ചായത്ത് തൊഴില്‍ രഹിത വേതനം 29, 30 തീയ്യതികളില്‍ പഞ്ചായത്ത് ഓഫീസില്‍ വിതരണം ചെയ്യും. അര്‍ഹരായവര്‍ റേഷന്‍ കാര്‍ഡ്, എംപ്ലോയിമെന്റ് രജിസ്ട്രേഷന് കാര്‍ഡ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, രജിസ്ട്രേഷന് കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്കിന്റെ കോപ്പി, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം.
ബദിയടുക്ക: ബദിയടുക്ക ഗ്രാമ പഞ്ചായത്തില്‍ 29, 30 തിയ്യതികളില്‍ തൊഴില്‍ രഹിത വേതന വിതരണം ചെയ്യുന്നതാണ്. അര്‍ഹരായ ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകള്‍ സഹിതംഓഫീസില് നിന്നും തുക നേരിട്ട് കൈപ്പറ്റേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: