കാസര്‍കോട്: ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ ആയിരം ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ഈ കേസില്‍ രാമകൃഷ്ണന് എന്നയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എ.ആര്.സുള്‍ഫിക്കറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ബന്തഡുക്ക റെയിഞ്ചിലെ ദര്ബത്തഡുക്ക ഭാഗത്തു നിന്നും ബന്തടുക്ക റെയിഞ്ചിലെ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് എം.ചന്തുക്കുട്ടി നായരും സംഘവും ചേര്‍ന്നാണ് ഓണാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ വാഷ് പിടിച്ചെടുത്തത്. ബന്തടുക്ക റെയ്ഞ്ചിലെ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന മറ്റൊരു റെയ്ഡില്‍ ഏണിയാടി ഭാഗത്ത് നിന്നും സുധീര്‍ (സുബൈര്‍) എന്നയാളെ ഒന്‍പത് ഗ്രാം കഞ്ചാവുമായി പിടികൂടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: