കാസര്‍കോട്: സംസ്ഥാന വനിത കമ്മീഷന് നടത്തിയ മെഗാ അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. ഇന്നലെ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിത കമ്മീഷന് അംഗം ഡോ: ലിസി ജോസിന്റെ അധ്യക്ഷതയില്‍ നടന്ന മെഗാ അദാലത്തില്‍ ആകെ 40 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ ഏഴു പരാതികളില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി. മൂന്നു പരാതികളില്‍ ആര്‍ഡിഒയോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ദമ്പതികള്‍ തമ്മിലുള്ള കുടുംബ പ്രശ്നങ്ങളുള്ള മൂന്നു കേസുകള്‍ കൗണ്‍സിലിംഗിന് അയച്ചു. തീര്‍പ്പാകാതിരുന്ന ഒന്‍പത് പരാതികളില്‍ അടുത്ത അദാലത്തില്‍ വീണ്ടും വിളിക്കുവാനും കമ്മീഷന് തീരുമാനിച്ചു. ലീഗല്‍പാനല്‍ അംഗം അഡ്വ.എ.പി ഉഷ, വനിതാ സെല്‍ ഉദ്യോഗസ്ഥരായ എം.എ.ശാന്ത, സജിത തുടങ്ങിയവര്‍ മെഗാ അദാലത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: