അപ്രന്റീസ് കൂടിക്കാഴ്ച നാളെ
കാസര്‍കോട്: സംസ്ഥാന മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ കമേഴ്സ്യല്‍ അപ്രന്റീസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ബോര്‍ഡ് ജില്ലാ ഓഫീസ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപത്തെ എംഎഎം ആര്‍ക്കേഡില്‍ നാളെ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കൂടിക്കാഴ്ച നടത്തും. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുമുള്ള ബിരുദവും ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പിജിഡിസിഎ കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള ഡിപ്ലോമ എന്നിവയില്‍ ഏതെങ്കിലും ഒന്നോ തത്തുല്യമോ ആണ് യോഗ്യത. പ്രായപരിധി 2017 ജനുവരി ഒന്നിന് 30 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ അതിന്റെ പകര്‍പ്പ് ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467 2201180.
പ്രതികരിക്കാൻ ഇവിടെ എഴുതുക: