കാസര്‍കോട്: ജീവനക്കാരുടെ സാമൂഹിക പെന്ഷന് പദ്ധതി അട്ടിമറിച്ചു കൊണ്ട് ആരംഭിച്ച് പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡണ്ട് പി.സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഈ പദ്ധതി പുനപരിശോധിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സിപിഎം ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല. ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ സര്‍ക്കാറിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ഇടതുപക്ഷ സര്‍വ്വീസ് സംഘടനകള്‍ മൗനത്തിലാണ്. പരിധിയില്ലാതെ 12.5% ബോണസ് അനുവദിക്കാന്‍ സംസ്ഥന സര്‍ക്കാര്‍ തയ്യാറാകണമെന്ന് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. കാസര്‍കോട് കളക്ട്രേറ്റിന് മുന്നില്‍ നടന്ന കൂട്ട ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡണ്ട് എം.ഗംഗാധര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പിതാംബരന്, ജില്ലാ സെക്രട്ടറി സി.വിജയ, വൈസ് പ്രസിഡണ്ട് എം.കുമാരന്, കെ,രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: