കാസര്‍കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കും എക്സിക്യുട്ടീവ് ഓഫീസര്‍മാര്‍ക്കും നിത്യവേതന ജോലിക്കാര്ക്കുമുളള ഉത്സവ ബത്തയില്‍ വര്‍ധനവ് വരുത്തി. ഉത്സവബത്തയില്‍ കഴിഞ്ഞവര്‍ഷം നല്‍കിയതില്‍ നിന്നും 500 രൂപയുടെ വര്‍ധനവ് വരുത്തി. ഏറ്റവും കുറഞ്ഞ ഉത്സവ ബത്ത് 6000 രൂപയും കൂടിയത് 7000 രൂപയുമാണ്. തൊട്ടടുത്ത മാസം മുതല്‍ എട്ട് ഗഡുക്കളായി ശമ്പളത്തില്‍ നിന്നും തിരിച്ചുപിടിക്കേണ്ടതാണെന്ന വ്യവസ്ഥയില്‍ 12000 രൂപ ഓണം അഡ്വാന്‍സ് അനുവദിക്കുന്നതിനും തീരുമാനിച്ചു. നിത്യവേതനാടിസ്ഥാനത്തില് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഉത്സവബത്തയില്‍ 250 രൂപ വര്‍ധനവ് വരുത്തി 3500 രൂപയാക്കി. ദേവസ്വം മാനേജ്മെന്റ് ഫണ്ടില്‍ നിന്നും ശമ്പളം കൈപ്പറ്റി വരുന്ന അര്‍ഹരായ എല്ലാ വിഭാഗം ക്ഷേത്രജീവനക്കാര്‍ക്കും ഓണത്തിനു മുമ്പായി ഉത്സവബത്ത വിതരണം ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് അസി.കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: