രാജപുരം: യുവ ദമ്പതികളെ വീട്ടിനകത്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ട്രാവല്‍ ഏജന്റിനെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു. വടകര ഒഞ്ചിയത്തെ ട്രാവല്‍ ഏജന്റായ ആനന്ദി(27)നെയാണ് രാജപുരം എസ്ഐ ജയകുമാര്‍ അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. രാജപുരം കോളിച്ചാല്‍ എരിഞ്ഞിലംകോട് അയ്യപ്പ ഭജനമഠത്തിനടുത്ത് ആശാരിപ്പറമ്പില്‍ സുനില്‍കുമാര്‍(32), ഭാര്യ ജയലക്ഷ്മി(27)എന്നിവരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ ചെയ്ത മുറിയില്‍ നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആനന്ദിനെക്കുറിച്ച് സൂചന ലഭിച്ചത്.
ബിസിനസുകാരനായ സുനില്‍ ഹരിയാനയിലെ ഒരു ട്രാവല്‍ ഏജന്‍സി മുഖേന കാനഡ, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക വിസ നല്‍കാമെന്ന് പറഞ്ഞ് പലരില്‍നിന്നും പണം വാങ്ങിയിരുന്നു. ഈ പണം ആനന്ദ് മുഖേന ഹരിയാനയിലെ ഒരു ട്രാവല്‍ ഏജന്‍സിക്കാണ് നല്‍കിയിരുന്നത്രെ. ആനന്ദ് ഹരിയാന ട്രാവല്‍ ഏജന്‍സിയുടെ ഏജന്റാണ്. പണം നല്‍കിയിട്ടും വിസ നല്കാന് ഹരിയാനയിലെ ട്രാവല്‍ ഏജന്‍സി തയ്യാറായില്ല. ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ ലാന്റ് ഫോണും മൊബൈല്‍ ഫോണും ഉള്‍പ്പെടെ സ്വിച്ച്ഡ്ഓഫ് ചെയ്ത നിലയിലാണ്. പിന്നീട് ഹരിയാനയില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ ട്രാവല്‍ ഏജന്‍സി അടച്ചുപൂട്ടി ഉടമകള്‍ മുങ്ങിയതായി മനസിലായി. ആനന്ദുമായി ബന്ധപ്പെട്ടപ്പോള്‍ ഇയാളും കൈമടക്കുകയായിരുന്നു. എന്നാല്‍ വന്‍തുക ആനന്ദ് സുനിലില്‍ നിന്നും തട്ടിയെടുത്തതായാണ് സൂചന. വിസ കിട്ടില്ലെന്ന് മനസിലായതോടെ വിസക്ക് പണം നല്കിയവര് സുനിലിനെ ബന്ധപ്പെട്ട് പണം തിരികെ ആവശ്യപ്പെടാന്‍ തുടങ്ങി.ഒടുവില്‍ ലക്ഷങ്ങളുടെ കടബാധ്യത തീര്ക്കാനാവാതെയാണ് ഇരുവരും ആത്മഹത്യ ചെയ്തത്. മൃതദേഹത്തിനു സമീപത്തു നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനന്ദിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: