കാസര്‍കോട്: സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായി മാറുകയാണ് ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍. മരുന്നുകളുടെ വില ക്രമാതീതമായി കുതിച്ചുയരുന്ന സാഹചര്യത്തില്‍ പാവപ്പെട്ട രോഗികള്‍ക്ക് മരുന്നുകള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്ര പ്രവര്‍ത്തനമാരംഭിച്ചത്. ഹൃദ്രോഹം, കാന്‍സര്‍, പ്രമേഹം, കോളസ്ട്രോള്‍ തുടങ്ങിയവയ്ക്കുള്ള മരുന്നുകല്‍ മിതമായ നിരക്കില്‍ ജന്‍ ഔഷധിയിലൂടെ ലഭിക്കും.
ജനറിക് മെഡിസിന്, ബ്രാന്‍ഡഡ് കമ്പനികളുടെ മരുന്നുകളുടെ ഔഷധ ഗുണനിലവാരത്തിലുള്ള മരുന്നുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാരിന്റെ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ വ്യാപകമായി കൊണ്ടിരുക്കുകയാണ്. മികച്ച ഗുണനിലവാരമുള്ള ജനറിക് മരുന്നുകള്‍ കുറഞ്ഞ വിലയില്‍ നല്കുന്ന മെഡിക്കല്‍ ഷോപ്പുകളാണ് ഇത്. സാധാരണ മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങുന്ന മരുന്നുകളേക്കാള്‍ പകുതിയില്‍ താഴെ മാത്രം വില നല്കിയാല് മതി ഇവിടെ. നിര്‍ധനരും സാധാരണക്കാരും ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഏറെ ആശ്വാസമായിരിക്കുകയാണ് ജന്‍ ഔഷധി ഷോപ്പുകള്‍. ഭാരത സര്‍ക്കാര്‍ മുഖേന ആരംഭിച്ച മരുന്നുകടകളുടെ ഒരു ശൃംഖലയാണ് ഇത്. കാസര്‍കോട് ജില്ലയിലെ ആദ്യത്തെ മെഡിക്കല്‍ സ്റ്റോര്‍ ഉദയംകുന്ന് വിവേകാനന്ദ അക്ഷയശ്രീയുടെ സഹകരണത്തോടെ കാഞ്ഞങ്ങാട് ദേവന് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മറ്റൊരു ഷോപ്പ് പടന്നയിലും പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: