കാസര്‍കോട്: ആര്‍എംഎസ്എയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികളില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പ് ഇന്ന് തുടങ്ങും. രണ്ടാംഘട്ടമെന്ന നിലയില്‍ വിദ്യാഭ്യാസ ജില്ലയിലെ ചെര്‍ക്കള ജിഎച്ച്എസ്എസും കുമ്പള ജിഎച്ച്എസ് എസിലും ക്യാമ്പ് നടക്കും.
വരുംദിവസങ്ങളില്‍ കാസര്‍കോട്, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലകളിലെ വിവിധ സ്കൂളുകളിലെ കുട്ടികള്‍ക്കായി ക്യാമ്പ് നടത്തും. ഐഇഡിഎസ്എസ് റിസോഴ്സ് ടീച്ചര്മാര്, കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത് നേഴ്സ് എന്നിവര്‍ അടങ്ങിയ ബോര്‍ഡാണ് കുട്ടികളെ പരിശോധിക്കുക. മൂന്നാം ഘട്ടത്തില്‍ അര്‍ഹരായ കുട്ടികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: