കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് നത്യാനന്ദ കോട്ടക്കടുത്ത് ബിവറേജസ് ഔട്ട്ലറ്റ് സ്ഥാപിക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധം ശക്താമാകുന്നു. ജനകീയസമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭത്തിന് ഒരുക്കം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മദ്യശാല തുറക്കുന്നതിനെതിരെ പ്രതീക്താമകമായി മനുഷ്യച്ചങ്ങല തീര്‍ത്തു.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പുതിയകോട്ടയില്‍ നിന്നും മാറ്റിയ ഔട്ട്ലറ്റ് കല്ലഞ്ചിറ, പടന്നക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ ആരംഭിക്കാന്‍ ബീവറേജസ് കോര്പ്പറേഷന് നീക്കം നടത്തിയിരുന്നെങ്കിലും ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് ഈ നീക്കം വിഫലമായി. തുടര്‍ന്നാണ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുളള വെയര്‍ഹൗസ് കെട്ടിടത്തില്‍ ബീവറേജസ് ഔട്ട്ലറ്റ് ആരംഭിക്കാന്‍ നീക്കം തുടങ്ങിയത്.
സാങ്കേതികമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇടയിലുളള ദൂരപരിധി ഒഴിവാക്കിക്കൊണ്ട് പുതുതായി ഗേറ്റ് മാറ്റി സ്ഥാപിച്ചാണ് ഔട്ട്ലറ്റ് തുറക്കാന്‍ ബീവറേജസ് കോര്പ്പറേഷന് ശ്രമം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: