കാസര്‍കോട്: ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുന്നതിനായി നാളെ കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. അപേക്ഷകര്‍ എംബിബിഎസ് യോഗ്യതയുളളവരും ടിസിഎംസി രജിസ്ട്രേഷന് ഉളളവരുമായിരിക്കണം. നേരത്തെ അപേക്ഷ നല്കിയവരും കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് താല്‍ക്കാലിക നിയമനത്തിനായി ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം തൊട്ടടുത്ത് പ്രവൃത്തി ദിവസങ്ങളില്‍ അപേക്ഷ നല്‍കാം. ഫോണ്‍ 04672 203118, 9946105497.
പ്രതികരിക്കാൻ ഇവിടെ എഴുതുക: