മനാമ: ബഹ്റൈൻ കേരളീയ സമാജം സപ്തതി ആഘോഷിക്കുന്ന വേളയിൽ, പ്രവാസികളായ എഴുത്തുകാരുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ഈ വർഷം സമാജം വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്നു. ഈ പ്രവർത്തനത്തിന്റെ ഭാഗം എന്ന നിലയിൽ ബഹറിൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ ജി സി സി തലത്തിൽ പ്രവാസികളായ എഴുത്തുകാരുടെ കവിതകൾ ഉൾപ്പെടുത്തി ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിക്കുന്നു.
സ്വന്തം സൃഷ്ടികൾ ഒരു ബുക്കിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം നല്ല എഴുത്തുകാർക്ക് വേണ്ടി അവരുടെ ഭാവനകളെ കൂടുതൽ മികവുള്ളതാക്കി അവരെ സാഹിത്യ മേഖലയ്ക്കു ഒരു മുതൽ കൂട്ടാവാൻ വേണ്ട എല്ലാ സഹകരണവും ചെയ്തു കൊടുക്കുക എന്നതാണ് ഈ പ്രസിദ്ധീകരണം വഴി സമാജം ശ്രമിക്കുന്നത്. മലയാള ഭാഷയ്ക്കും അതിന്റെ സാംസ്കാരിക തനിമക്കും എന്നും മുൻഗണന കൊടുക്കുന്ന ബഹറിൻ കേരളീയ സമാജം ഈ വരുന്ന വർഷങ്ങളിലും ഈ പ്രവർത്തനം കൂടുതൽ സാഹിത്യ പ്രവർത്തനങ്ങൾക്കു മാറ്റു കൂട്ടുവാൻ കഴിയുമെന്ന് സമാജം പ്രസിഡന്റ് ശ്രീ പി.വി രാധാകൃഷ്ണപിള്ള , ജനറല്‍ സെക്രട്ടറി ,ശ്രീ എന്‍ കെ വീരമണി എന്നിവര്‍ പത്രകുറുപ്പിൽ അറിയിച്ചു . പ്രസിദ്ധീകരിക്കുന്നതിനു യോഗ്യമായ സൃഷ്ടികൾ തെരഞ്ഞെടുക്കുന്നത് നാട്ടിലെ പ്രശസ്തരായ രണ്ട് എഴുത്തുകാരും അവരോടൊപ്പം സമാജം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവർ അടങ്ങുന്ന സമിതിയായിരിക്കും. പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന സൃഷ്ടികൾ സമാജം ലൈബ്രറിയുടെ മെയിൽ ഐഡിയിൽ അയക്കുകയും ഒരു പേജിൽ ഉൾകൊള്ളുന്നതും ആയിരിക്കണം.
ഈ സൃഷ്ടികളുടെ പൂർണ ഉത്തരവാദിത്തം സൃഷ്ടാവിൽ മാത്രമായിരിക്കും. സൃഷ്ടിയോടൊപ്പം സൃഷ്ടാവിന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഒരു ബയോഡാറ്റയും ഉണ്ടായിരിക്കണം. പുസ്തക വിൽപനയിൽ കൂടി കിട്ടുന്ന സംഭാവന സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവനത്തുപുരത്തു ബഹുമാന്യനായ കേരളം മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ളയും കൂടി തുടക്കം കുറിച്ച ഭവന നിർമാണ പദ്ധതിയിലേക്ക് സംഭാവന നല്കുവാനാണ് വിനിയോഗിക്കുന്നതെന്നു സമാജം ലൈബ്രേറിയൻ ശ്രീ വിനയചന്ദ്രൻ നായർ അറിയിച്ചു. കേരളത്തിലെ സാധാരണക്കാരായ കിടപ്പാടം ഇല്ലാതെ കഴിയുന്ന ഏതാനും കുടുംബങ്ങൾക്ക് വീട് വച്ചു നൽകുക എന്ന കർമം സമാജത്തിന്റെ എഴുപതാമത് വാർഷികം ആഘോഷിക്കുന്ന വേളയിൽ ഒരു സേവനമായി കരുതുന്നു എന്നു സമാജത്തിന്റെ പ്രസിഡന്റ് പി. വി രാധാകൃഷ്ണ പിള്ള പറഞ്ഞു.
സമാജത്തിന്റെ ചരിത്ര താളുകളിൽ സാമൂഹിക സാംസ്കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ കൂട്ടത്തിൽ ഈ സംരംഭം സുവർണ ലിപികളിൽ രേഖപ്പെടുത്തും എന്നു സമാജം ജനറൽ സെക്രട്ടറി എൻ. കെ വീരമണി പറഞ്ഞു. ഇതിന്റെ കോഓർഡിനേറ്റർ ആയി ലൈബ്രേറിയൻ ശ്രീ വിനയചന്ദ്രൻ നായരും കൺവീനർ ആയി ശ്രീ അനിൽ വെങ്കോട് ജോയിന്റ് കൺവീണർമാരായി ശ്രീ ദിലീഷ് കുമാർ , ആഷ്ലി കുര്യൻ എന്നിവരും അടങ്ങുന്ന 15 അംഗ കമ്മിറ്റി രൂപീകരിച്ചു. സൃഷ്ടികൾ അയക്കേണ്ട അവസാന തീയതി august 10. കൂടുതൽ വിവരങ്ങൾക്കായി സമാജം വായനശാലയുമായി ബന്ധപ്പെടുക. mail id: [email protected]. ബന്ധപ്പെടേണ്ട നമ്പർ 35523151,39720030,39370929.
പ്രതികരിക്കാൻ ഇവിടെ എഴുതുക: