കൊച്ചി: കലൂരിലെ സ്കൈലൈലന് ടോപ്പാസ് ഫ്ളാറ്റില്‍ താമസിക്കുന്നയാള്‍ അയല്‍വാസിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കാതെ പോലീസ് ഒത്തുകളിച്ചെന്ന പരാതിയെ കുറിച്ച് വിശദമായ അനേ്വഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഒരുദേ്യാഗസ്ഥന്‍ സംഭവത്തെക്കുറിച്ച് അനേ്വഷിച്ച് ഓഗസ്റ്റ് 9ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ അനേ്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു. കലൂരിലെ ഫ്ളാറ്റില്‍ താമസിക്കുന്ന ബിജു മാണി പോള്‍ ഫയല്‍ ചെയ്ത പരാതിയിലാണ് ഉത്തരവ്. ഫ്ളാറ്റിലെ മറ്റൊരു താമസക്കാരനായ പോളച്ചന് മണിയംകോട് ഇരുമ്പുവടി കൊണ്ട് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. തന്നെ മനഃപൂര്‍വ്വം അപകടപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എതിര്‍കക്ഷി ഒരു പ്രാദേശിക രാഷ്ട്രീയ നേതാവായതിനാല്‍ അദ്ദേഹത്തെ പോലീസ് സഹായിച്ചതായി പരാതിയില്‍ പറയുന്നു. പേരിനുമാത്രം കേസ് രജിസ്റ്റര്‍ ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചതായും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: