മട്ടാഞ്ചേരി: ഐലന്റ് വല്ലാര്‍പാടം റോറോ സര്‍വീസ് സ്തംഭനം ഒഴിവാക്കാന്‍ തുറമുഖ ട്രസ്റ്റ് മുന്നിട്ടിറങ്ങണമെന്ന് കൊച്ചി കണ്ടെയ്നര്‍ ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ആവശ്യപ്പെട്ടു.
ട്രെയ്ലറിന് 2000 രൂപ കടത്തുകൂലി നല്കേണ്ടിടത്ത് ഇപ്പോഴിത് 5000 രൂപയാണ് നല്‍കുന്നതെന്ന് അസോസിയേഷന് വൈസ് പ്രസിഡന്റ് ടി.പി. സുമന് സെക്രട്ടറി ടോമി തോമസ്, ജെ.എച്ച്. ലത്തീഫ് എന്നിവര്‍ പറഞ്ഞു. പ്രശ്നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ തലത്തിലും ശ്രമങ്ങള്‍ നടത്തണം. ചെയര്‍മാനുമായി അസോസിയേഷന് ചര്‍ച്ച നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: