കൊച്ചി: കൊച്ചിയില്‍ ഫഌറ്റ് വാഗ്ദാനം നല്കി പ്രവാസിമലയാളികളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത പ്രമുഖ കമ്പനിയായ മേത്തര്‍ ഗ്രൂപ്പിനെതിരെ നിയമനടപടികളുമായി തട്ടിപ്പിനിരയായവര്‍ രംഗത്ത്. പണം നല്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മേത്തര്‍ ഗ്രൂപ്പിനെതിരെ തിരുവനന്തപുരം കണ്‍സ്യൂമര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തതായി ഫഌറ്റിനായി പണം നല്കി തട്ടിപ്പിനിരയായ ജോര്‍ജ്ജ് പോള്‍, ജേക്കബ് ദേവന്കാട് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കാക്കനാട് സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡില്‍ നിര്‍മ്മിക്കുന്ന ”എസ്പെരന്‍സ” എന്ന ഫഌറ്റിനായി 2007ലാണ് മേത്തര്‍ ഗ്രൂപ്പുമായി 150ല്‍പരം പ്രവാസികളുള്‍പ്പെടെയുള്ളവര്‍ കരാറിലേര്‍പ്പെടുന്നത്. 2008ല്‍ നിര്‍മ്മാണം ആരംഭിച്ച് 2010ല്‍ പൂര്‍ത്തിയാക്കി ഫഌറ്റുകള്‍ കൈമാറുമെന്നാണ് കമ്പനി ചെയര്മാന് ഉപഭോക്താക്കളെ അറിയിച്ചിരുന്നത്. ഭൂരിഭാഗം പേരില്‍ നിന്നും 95 ശതമാനം തുകയും ഇവര്‍ കൈപ്പറ്റിയിരുന്നു. എന്നാല്‍ 2010 കഴിഞ്ഞിട്ടും ഫഌറ്റുകള്‍ നല്‍കാത്തതിനെ തുടര്‍ന്ന് പണം നല്കിയവര് ചെയര്‍മാനുമായി പലതവണ ബന്ധപ്പെട്ടിരുന്നു. മൂന്നോ, നാലോ മാസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കി ഫഌറ്റ് കൈമാറുമെന്ന് ഉറപ്പുപറഞ്ഞെങ്കിലും നാളിതുവരെയായിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: