കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് സംസ്കരണ യന്ത്രം സ്ഥാപിച്ചു തുടങ്ങി. ആദ്യ പ്ലാസ്റ്റിക് ബോട്ടില്‍ റിസൈക്കിളിംഗ് മെഷീന്റെ ഉദ്ഘാടനം പാലാരിവട്ടം സ്റ്റേഷനില്‍ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജും സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഇഒ വി.ജി. മാത്യുവും ചേര്‍ന്ന് നിര്‍വഹിച്ചു.
മെട്രോ യാത്രക്കാരല്ലാത്തവര്‍ക്കും ഈ സേവനം ഉപയോഗിക്കാം. സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. അധികം വൈകാതെ കൂടുതല്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് എല്ലാ സ്റ്റേഷനുകളിലും ഈ സേവനം ലഭ്യമാക്കും.
മറ്റു സ്ഥാപനങ്ങളും കൊച്ചി മെട്രോയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കി കേരളത്തിലുടനീളം റിസൈക്കിളിംഗ് മാര്‍ഗ്ഗങ്ങളുമായി മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷയെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജ് ഉദ്ഘാടനത്തിനു ശേഷം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: