ന്യൂദല്‍ഹി: തങ്ങളുടെ പുതിയ മോഡലായ എക്സ്യുവി 500 മഹീന്ദ്ര ഈ വര്‍ഷം വിപണിയിലെത്തിക്കും. കൂടുതല്‍ ആകര്‍ഷകമായ ഫീച്ചറുകളോടെയും അധികം കരുത്തോടെയുമാണ് മഹീന്ദ്ര എക്സ്യുവി 500 അവതരിപ്പിക്കുന്നത്.
മുന്‍വശത്തെ ഗ്രില്ലിലും ബമ്പറിലും ഉള്‍പ്പെടെ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കാബിനകത്ത് വലിയ മാറ്റങ്ങള്‍ വരുത്തിയേക്കും. പരിഷ്കരിച്ച ഡാഷ്ബോര്‍ഡ്, മെച്ചപ്പെട്ട സീറ്റ് അഫോള്‍സ്റ്ററി തുടങ്ങിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം അവസാനത്തോടെയായിരിക്കും പുതിയ 2017 മഹീന്ദ്ര എക്സ്യുവി 500 യുടെ വിപണി പ്രവേശം.രണ്ട് വര്‍ഷം മുമ്പാണ് എക്സ്യുവി അവസാനം പരിഷ്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: