കൊച്ചി: അമിതവണ്ണവും കൊളസ്ട്രോളും കുറയ്ക്കാന്‍ സിഎംഎഫ്ആര്‍ഐ കടല്‍പ്പായലില്‍നിന്ന് ഔഷധം വികസിപ്പിച്ചു. ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നം വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലിറക്കാന്‍ വിഎല്‍സിസി ഗ്രൂപ്പുമായി കരാര്‍ ഒപ്പിട്ടു.
സിഎംഎഫ്ആര്‍ഐയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉല്‍പ്പന്നം നിര്‍മ്മിക്കാനുള്ള ലൈസന്‍സാണ് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന് വിഎല്‍സിസി ഗ്രൂപ്പ് ഡയറക്ടര്‍ സന്ദീപ് അഹുജ, വൈസ്പ്രസിഡണ്ട് ഡോ. എ.എച്ച്. സൈദി എന്നിവര്‍ ഒപ്പുവെച്ചത്.
കടല്‍പ്പായലില്‍ നിന്ന് ബയോആക്ടീവ് സംയുക്തങ്ങള്‍ വേര്‍തിരിച്ചാണ് സിഎംഎഫ്ആര്‍ഐ അമിതവണ്ണവും കൊളസ്ട്രോളും കുറയ്ക്കാനുള്ള കടല്‍മീന്‍ ആന്റിഹൈപ്പര്‍ കൊളെസ്ട്രോളമിക് എക്സ്ട്രാക്റ്റ് എന്ന ഉല്‍പ്പന്നം വികസിപ്പിച്ചത്.
എം.എഫ്.ആര്.ഐ. വികസിപ്പിക്കുന്ന നാലാമത്തെ ഔഷധമാണിത്. നേരത്തെ പ്രമേഹത്തിനും സന്ധിവേദനയ്ക്കും സി.എം.എഫ്.ആര്.ഐ. ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചിരുന്നു. മൂന്നെണ്ണം കടല്‍പായലില്‍ നിന്നും ഒന്ന് കല്ലുമ്മക്കായയില്‍ നിന്നും.
കരാര്‍പത്രം കൈമാറുന്ന ചടങ്ങില്‍ സി.എം.എഫ്.ആര്.ഐ.യിലെ വിവിധ ഗവേഷണ വിഭാഗം മേധാവികളായ ഡോ പി വിജയഗോപാല്‍, ഡോ കെ സുനില്‍ മുഹമ്മദ്, ഡോ ആര് നാരായണകുമാര്‍, ഡോ ടി വി സത്യാനന്ദന്, ഡോ. പി യു സക്കറിയ, ഡോ. വി കൃപ, ഡോ. കെ കെ ജോഷി, ഡോ. ജി മഹേശ്വരുഡു, ചീഫ് ഫിനാന്‍സ് ഓഫീസര്‍ എ വി ജോസഫ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: