ന്യൂദല്‍ഹി: സൗരോര്‍ജ്ജ വൈദ്യുതി നിരക്ക് യൂണിറ്റിന് 3.15 രൂപയായി കുറഞ്ഞു. ഇതാദ്യമായാണ് നിരക്ക് ഇത്രയും കുറയുന്നതെന്ന് കേന്ദ്ര ഊര്‍ജമന്ത്രി പിയുഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു. കടപ്പയിലെ 250 മെഗാവാട്ട് ഉല്പ്പാദനശേഷിയുളള സൗരോര്‍ജ പദ്ധതി നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പ്പറേഷന് (എന്‍.ടി.പി.സി) ലേലത്തില്‍ പിടിച്ചതോടെയാണ് സൗരോര്‍ജ വൈദ്യുതി നിരക്ക് കുറഞ്ഞത്.
ഫെബ്രുവരിയില്‍ മധ്യപ്രദേശിലെ റേവ പദ്ധതി റേവ അള്‍ട്രാ മെഗാ പവര്‍ ലിമിറ്റ്ഡ് ലേലത്തില്‍ പിടിച്ചതോടെ സൗരോര്‍ജ വൈദ്യുതിയുടെ നിരക്ക് 3.30 രൂപയായി കുറഞ്ഞിരുന്നു.
സോളാര്‍ പാനലിന് വില കുറഞ്ഞതും സൗരോര്‍ജ പദ്ധതികള്‍ മികച്ച രീതിയില്‍ നിര്‍മാണം നടത്തുന്നതും സൗരോര്‍ജ വൈദ്യുതി നിരക്ക് കുറയാന്‍ കാരണമായിട്ടുണ്ട്.
2010 ല്‍ നാഷണല്‍ സോളാര്‍ മിഷന് 150 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ പദ്ധതി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഒരു യൂണിറ്റ് വൈദ്യുതിയുടെ നിരക്ക് 12.16 രൂപയായിരുന്നു. പിന്നീട് ക്രമേണ നിരക്ക് കുഞ്ഞുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: