ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡ് നമ്പറുമായി ഇനിയും ബന്ധിപ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകള്‍ തടയാന്‍ ആദായ നികുതി വകുപ്പിന്റെ നിര്‍ദ്ദേശം. 2014 ജൂലൈയ്ക്കും 2015 ആഗസ്റ്റിനും ഇടയിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഈ മാസം 30നുള്ളില്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലാണ് നടപടിയുണ്ടാവുക.
ഇതുപ്രകാരം ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) പ്രകാരമുള്ള വിശദവിവരങ്ങള്‍ ഫോറിന് ടാക്സ് കംപ്ലയന്‍സ് ആക്ട് പ്രകാരം സ്വയം സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതുണ്ട്. ഇത്തരത്തില്‍ സമയപരിധി അവസാനിച്ചിട്ടും ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കാത്ത അക്കൗണ്ട് ഉടമകളുടെ വിശദ വിവരങ്ങള്‍ നല്കാന് ആദായ നികുതി വകുപ്പ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യയും യുഎസും തമ്മില്‍ ഒപ്പുവെച്ച കരാറാണ് എഫ്എടിസിഎ. ഇതുപ്രകാരം നികുതിദായകര്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇരുരാജ്യങ്ങളും തമ്മില്‍ പങ്കുവെയ്ക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് 2014 ജൂലൈ ഒന്നിനും 2015 ആഗസ്റ്റ് 31നുമിടയില്‍ ബാങ്ക് അക്കൗണ്ട് എടുത്തിട്ടുള്ളവര്‍ അവരുടെ വിശദവിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: