അഹമ്മദാബാദ്: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന കറന്‍സി രഹിത ടൗണ്‍ഷിപ്പ് മാതൃകയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നാഗ്പൂരില്‍ തുടക്കം കുറിച്ചു. രാസ വള നിര്‍മാണ കമ്പനിയായ ഗുജറാത്ത് നര്‍മദ വാലി ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് (ജിഎന്‍എഫ്സി) നാഗ്പൂരില്‍ നിര്‍മിക്കുന്ന കമ്പനിയുടെ നിര്‍മാണമാണ് ഇത്തരത്തില്‍ ടൗണ്‍ഷിപ്പ് മാതൃകയില്‍ പൂര്‍ത്തിയാക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 81 ഓളം ടൗണ്‍ഷിപ്പുകള്‍ ഇതുവരെ പൂര്‍ത്തിയായിട്ടുണ്ട്. ഇവയുടെ മാതൃകയിലാണ് നാഗ്പൂരിലും ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതെന്ന് ജിഎന്‍എഫ്സി അറിയിച്ചു. നിലവില്‍ 12 സംസ്ഥാനങ്ങള്‍ കറന്‍സി രഹിത ഇടപാടുകള്‍ നടത്തുന്ന നഗരമാക്കി മാറിയിട്ടുണ്ട്.
ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, ഛത്തീസ്ഗഢ്, ദല്‍ഹി എന്നിവിടങ്ങളിലാണ് ടൗണ്‍ഷിപ്പുകളില്‍ ഭൂരിഭാഗവും. 81 ടൗണ്‍ഷിപ്പുകളില്‍ 56 എണ്ണം ഗുജറാത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: