ന്യൂദല്‍ഹി: മൊത്തവ്യാപാര വിലസൂചികയെ അടിസ്ഥാനമാക്കിയുളള നാണയപ്പെരുപ്പം മാര്‍ച്ചില്‍ 5.7 ശതമാനമായി കുറഞ്ഞു. ഫെബ്രുവരിയില്‍ ഇത് 6.5 ശതമാനമായിരുന്നു. ഇന്ധനത്തിനും ധാതുക്കള്‍ക്കും വിലകുറഞ്ഞതാണ് നാണയപ്പെരുപ്പം കുറയാന്‍ പ്രധാന കാരണം.
ഫെബ്രുവരിയില്‍ 31 ശതമാനമായിരുന്ന ധാതുക്കളുടെ വില മാര്‍ച്ചില്‍ 24 ശതമാനമായി .ഡീസല്‍ വില പുതുക്കി നിശ്ചയിച്ചതോടെ ഇന്ധനവില 18 ശതമാനമായി കുറഞ്ഞു.
അതേസമയം ഭക്ഷ്യവസ്തുക്കള്‍ക്ക് വില കൂടി. ഫെബ്രുവരിയിലെ 2.7 ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി ഉയര്‍ന്നു. അരി, പച്ചക്കറി, പഴങ്ങള്‍ എന്നിവയ്ക്ക് വില വര്‍ധിച്ചതാണ് ഭക്ഷ്യവസ്തുക്കളുടെ വില കൂടാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: