മുംബൈ: 2,000 രൂപയില്‍ താഴെയുള്ള ചെക്ക് ഇടപാടിന് ഫീസ് വരുന്നു. 100 രൂപയാണ് ഫീസ്. എസ്ബിഐയുടെ അനുബന്ധ സ്ഥാപനം എസ്ബിഐ കാര്‍ഡ് ആണ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകുന്ന നീക്കവുമായി രംഗത്തെത്തുന്നത്. എന്നാല്‍, എസ്ബിഐയില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഇത് ബാധകമല്ല.
വൈകി നല്കുന്ന ചെക്കുകള്‍ക്ക് ഫീസ് ഇടാക്കുമ്പോഴുണ്ടാകുന്ന നിയമപ്രശ്നങ്ങളാണ് നടപടികളിലേക്കു നയിച്ചതെന്നാണ് എസ്ബിഐ കാര്‍ഡ് സിഇഒ വിജയ് ജാസുജയുടെ ന്യായീകരണം. 92 ശതമാനം കാര്‍ഡ് ഉടമകളും ചെക്കില്ലാതെയാണ് ഇടപാട് നടത്തുന്നത്. കറന്‍സിരഹിത സമ്പദ് വ്യവസ്ഥ വ്യാപിച്ചതിനാല്‍ നടപടി ഇടപാടുകാരെ കാര്യമായി ബാധിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: