കൊച്ചി: മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പില്‍പ്പെട്ട മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദം 11.12 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷത്തേക്കാള്‍ 62 % വളര്‍ച്ച. വരുമാനം മുന്‍വര്‍ഷത്തെ 63.40 കോടിയില്‍നിന്ന് 79.80 കോടിയായെന്ന് മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് എംഡി: തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.
ടൂവീലര്‍ വായ്പയ്ക്കു പുറമേ കോര്‍പറേറ്റ് വായ്പയിലേക്ക് കടന്നത് വായ്പാ വളര്‍ച്ചയെ സഹായിച്ചു. മുന്‍ വര്‍ഷത്തെ 315 കോടി രൂപയില്‍നിന്നു 423 കോടി രൂപയായി.
കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 1440 കോടി രൂപയായി. കമ്പനി 2016-17-ല്‍ 1298 കോടി രൂപ വായ്പ നല്കി, മുന്‍വര്‍ഷം 928 കോടിയായിരുന്നു.
”നോട്ട് പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഇടപാടുകാര്‍ ബുദ്ധിമുട്ടിയപ്പോള്‍ കമ്പനി ലഭ്യമാക്കിയ ഗോള്‍ഡ്-ലിങ്കഡ് സ്കീമിനു മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന്” കമ്പനി നേട്ടം വിശദീകരിച്ച് തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. കമ്പനി വടക്ക്, കിഴക്കന്‍ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ പുതിയ നിരവധി ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനുദ്ദേശിക്കുന്നതായി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ മധു അലക്സിയോസ് പറഞ്ഞു. ഡയറക്ടര്‍ രാധാ ഉണ്ണി, ചീഫ് ഫിനാന്‍സ് ഓഫീസര്‍ വിനോദ് പണിക്കര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: